കോട്ടയം: സൗത്ത് ഏഷ്യൻ ബാസ്കറ്റ്ബോൾ യോഗ്യതാ റൗണ്ടിനുള്ള അണ്ടർ 16 ഇന്ത്യൻ ടീമിലേക്ക് മലയാളിയായ ജിൻസ് കെ. ജോയ് തെരഞ്ഞെടുക്കപ്പെട്ടു.
മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിദ്യാർഥിയാണ്. ഈ മാസം 28 മുതൽ 31വരെ കൊളംബോയിലാണു ചാന്പ്യൻഷിപ്പ്. ഇന്ത്യക്കൊപ്പം മാലദ്വീപ്, ശ്രീലങ്ക ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നത്.
ചാന്പ്യൻഷിപ്പിലെ ആദ്യ രണ്ടു ടീമുകൾ ഖത്തറിൽ നടക്കുന്ന അണ്ടർ 16 ഫിബ ഏഷ്യ കപ്പ് സൗത്ത് ഏഷ്യൻ സോണിനെ പ്രതിനിധീകരിക്കും.