വണ്ടിത്താവളം: വൈദ്യുതിലൈനിൽ ഷോക്കേറ്റു ചത്ത വവ്വാലിനെനീക്കം ചെയ്യാത്തതിനാൽ ജനങ്ങൾ പരിഭ്രാന്തിയിൽ. തങ്കം തിയേറ്റർ ജംഗ്ഷനിൽനിന്നും അന്പാട്ടുകുളന്പ് റോഡിലെ വൈദ്യുതിലൈനിലാണ് ചത്ത വവ്വാലിൽനിന്നും ദുർഗന്ധം വമിക്കുന്നത്. ബുധനാഴ്ച രാവിലെയായിരുന്നു വൈദ്യുതിലൈനിൽ ചത്ത വവ്വാലിനെ കണ്ടെത്തിയത്.
സ്കൂളിലേക്കുള്ള വിദ്യാർഥികളും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും ഇന്നുരാവിലെ മൂക്കുപൊത്തിയാണ് ഇതുവഴി പോയത്. ചിലർ മക്കളെ ഓട്ടോയിലാണ് സ്കൂളിലെത്തിച്ചത്. വവ്വാൽ ചത്തുതൂങ്ങി കിടക്കുന്നതിനു നൂറുമീറ്റർ അകലെയാണ് ആംഗൻവാടി പ്രവർത്തിക്കുന്നത്.
അന്പതോളം വീട്ടുകാർ സഞ്ചരിക്കുന്ന പ്രധാനപാതയിലാണ് സംഭവം.വവ്വാൽ തൂങ്ങിക്കിടക്കുന്ന കാര്യം വൈദ്യുതിവകുപ്പ് ജീവനക്കാരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. നിപ്പാപനി ഭീതിയിൽ സംസ്ഥാനത്ത് ജനങ്ങൾ ഭീതിയിലായ സാഹചര്യത്തിൽ എത്രയുംവേഗം ചത്ത വവ്വാലിനെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
ചത്ത വവ്വാൽ കിടക്കുന്ന വിവരം നന്ദിയോട്ടെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും നാട്ടുകാർ അറിയിച്ചിരുന്നു.