മണ്ണാർക്കാട്: റോഡരികിൽ ചത്തുകിടന്ന വവ്വാൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞദിവസം പള്ളിക്കുന്ന് സൗത്തിലാണ് വവ്വാലിനെ ചത്തനിലയിൽ കണ്ടെത്തിയത്. നിപ്പ വൈറസ് ബാധയിൽ സംസ്ഥാനത്ത് മരണം സംഭവിച്ച സാഹചര്യമുള്ളതിനാലാണിത്.
തുടർന്ന് നാട്ടുകാർ ആരോഗ്യവകുപ്പിലും മൃഗാശുപത്രിയിലും വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മണ്ണാർക്കാട് സീനിയർ വെറ്ററിനറി സർജജൻ ഡോ. ഷാജി പണിക്കശേരിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുമുൾപ്പെട്ട സംഘം സ്ഥലത്തെത്തി.
വൈദ്യുതിപോസ്റ്റിന് താഴെ കിടന്ന വവ്വാലിന് ഷോക്കടിച്ചതാകാമെന്ന് സംഘം വിലയിരുത്തി. തുടർന്നു സുരക്ഷ വസ്ത്രങ്ങളണിഞ്ഞ് വവ്വാലിനെ പരിശോധിച്ചു. ശരീരഭാഗങ്ങളിൽ ഷോക്കടിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയ ഡോക്ടർ മരണകാരണം വൈദ്യുതാഘാതമാണെന്നുതന്നെ സ്ഥിരീകരിച്ചു.