നൂറുകണക്കിന് വവ്വാലുകൾക്കൊപ്പം കഴിയുന്ന വീട്ടമ്മ. സിനിമയിലല്ല, ജീവിതത്തിലെ ബാറ്റ് വുമാണായി മാറിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുമുള്ള ശാന്താബെൻ പ്രജാപതി. ഇവർ വീട്ടിൽ വളർത്തുന്നത് 500 മുതൽ 1,000 വരെ വവ്വാലുകളെയാണ്.
ശാന്താബെന്നിന്റെ കളിമണ്ണ് കൊണ്ട് നിർമിച്ച വീട്ടിൽ കഴിഞ്ഞ ഇരുപതു വർഷമായി ഈ വവ്വാലുകളുണ്ട്. മറ്റുള്ളവർക്ക് ശല്യമായി മാറുന്ന വവ്വാലുകൾ തനിക്ക് പ്രിയപ്പെട്ടവരാണെന്നാണ് പ്രജാപതി ബെൻ പറയുന്നത്. “ആദ്യം ഒരു വവ്വാൽ മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇത് എന്നെ വളരെയധികം അലോസരപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഈ വവ്വാലിനെ ഇവിടെ നിന്നും ഒഴിവാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അത് പാപമായാണ് എല്ലാവരും വിശ്വിസിക്കുന്നത്. തുടർന്ന് ഇവിടെ താമസിക്കാൻ ഞാൻ ഈ വവ്വാലിനു അനുവാദം നൽകി. പിന്നീട് ഓരോദിവസവും ഇവിടേക്ക് വരുന്ന വവ്വാലുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു…’ -ശാന്താബെൻ പറയുന്നു.