തുറവൂർ: സോപ്പിന്റെ വില ഓരോ മാസവും വർധിപ്പിച്ച് സോപ്പ് കമ്പനികൾ ജനങ്ങളെ പിഴിയുന്നെന്ന് പരാതി. രണ്ട് മാസം മുമ്പ് ലക്സ് സോപ്പിന് 36 രൂപയായിരുന്നത് ഇപ്പോൾ 80 രൂപയാണ് വില.
കുളിക്കുന്ന പിയേഴ്സ് സോപ്പ് ഒന്നിന് 62 രൂപയായിരുന്നത് ഇപ്പോൾ 100 രൂപയാണ്. മറ്റു കമ്പനി സോപ്പുകളുടെ വിലയും 40 മുതൽ നൂറു ശതമാനം വരെയാണ് വർധന. സോപ്പുപൊടിയുടെയും അവസ്ഥയും ഇതുതന്നെയാണ്.
ജനങ്ങൾ അരിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർധന ചർച്ച ചെയ്യുമ്പോൾ സോപ്പിന്റെ വില ശ്രദ്ധിക്കാത്തതാണ് സോപ്പു കമ്പനിക്കാരുടെ തീക്കൊള്ളയ്ക്കു കാരണം.
നാട്ടിൽ പുറങ്ങളിൽ ഉത്പാദിപ്പിക്കുന്ന കുളിക്കുന്ന സോപ്പിന്റെയും സോപ്പുപൊടിയുടെയും വില വർധിക്കാത്തത് സാധാരണ ജനങ്ങൾക്ക് ആശ്വാസമാണെങ്കിലും ചുരുക്കം ചില കടകൾ മാത്രമാണ് ഇവ വിൽക്കുന്നത്.