അടി സക്കെ…ഇന്നൊരു കലക്കു കലക്കിയിട്ട് തന്നെ കാര്യം എന്ന് ആന ! നീരാട്ട് നീണ്ടത് അഞ്ചു മണിക്കൂര്‍; ബാലേഷ്ണാ കള്ള ആനേടെ മോനേ… എന്ന് പാപ്പാന്‍…

കന്നിനെ കയം കാണിക്കരുതെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഏതാണ്ട് ഇതിനു സമാനമായി വരും. പക്ഷെ കയം കണ്ടതോടെ വിധം മാറിയത് കന്നിന്റെയല്ല ആനയുടേതാണെന്നു മാത്രം.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മോഴ ആനയായ ബാലകൃഷ്ണനാണ് 5 മണിക്കൂര്‍ പുന്നത്തൂര്‍ കോട്ടയിലെ കുളത്തില്‍ നീന്തിത്തുടിച്ചത്.

ഏറെ കാലത്തിന് ശേഷം വെള്ളം നിറഞ്ഞ കുളത്തില്‍ ഇന്നലെ രാവിലെ 9.30യോടെ ബാലകൃഷ്ണനെ കുളിപ്പിക്കാന്‍ ഇറക്കിയതാണ്. വെള്ളം കണ്ടതോടെ ആനയുടെ മട്ട് മാറി.

പാപ്പാന്‍ സുമലാലിന്റെ നിര്‍ദേശങ്ങളൊന്നും കേള്‍ക്കാതെ ആന മുങ്ങാംകുഴിയിട്ട് നീന്തിക്കളിച്ചു. ഒടുവില്‍ പാപ്പാന്മാര്‍ കരയ്ക്കു കയറിയിരുന്ന് കാഴ്ചക്കാരായി.

പാപ്പാന്മാരില്‍ ചിലര്‍ കാറ്റ് നിറച്ച ട്യൂബ് വെള്ളത്തില്‍ ഇട്ടു കൊടുത്തു. ആദ്യം ഒന്നു പിന്‍വാങ്ങിയെങ്കിലും ആന പിന്നീട് ട്യൂബ് തട്ടി കളി തുടങ്ങി.

ആനയുടെ ജലകേളി കാണാന്‍ ചുറ്റും പാപ്പാന്മാരും ദേവസ്വം ജീവനക്കാരും നിരന്നു. ഒടുവില്‍ ഉച്ച കഴിഞ്ഞ് മൂന്നരയോടെ പാപ്പാന്‍ ഒരു പനമ്പട്ട കാണിച്ചതോടെയാണ് വിശന്നു വലഞ്ഞ ആന കരയ്ക്കു കയറിയത്.

Related posts

Leave a Comment