നാദാപുരം : ബസ് സ്റ്റാൻഡിലെ മൂത്രപ്പുര തുറക്കാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പോാലീസ് നോട്ടീസ് നൽകി.രണ്ടാഴ്ചയിലധികമായി ബസ് സ്റ്റാൻഡിലെ മൂത്രപ്പുര അടച്ചിട്ടിരിക്കുകയാണ്. ഇത് കാരണം സ്റ്റാൻഡിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറ് കണക്കിന് യാത്രക്കാരും ടാക്സി ഡ്രൈവർമാരും ഏറെ പ്രയാസം അനുഭവിക്കുകയാണ്.
പുരുഷന്മാർ സ്റ്റാൻഡിന് പിറക് വശത്ത് റോഡിൽ മൂത്രമൊഴിക്കുന്നത് പലപ്പോഴും തർക്കത്തിന് കാരണമായിട്ടുണ്ട്. പുറത്ത് മൂത്രമൊഴിക്കുന്നത് സമീപത്തെ കച്ചവടക്കാർക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.
കൂടാതെ സമീപത്തെ ആരാധനാലയത്തിന് പരിസരത്തും മറ്റും മൂത്രമൊഴിക്കുന്നത് ക്രമസമാധാന പ്രശ്നത്തിന് വഴി വെക്കുമെന്നതിനാലാണ് പോലീസ് മൂത്രപ്പുര തുറന്ന് പ്രവർത്തിപ്പിക്കാനാവശ്യപ്പെട്ട് സെക്രട്ടരിക്ക് നോട്ടീസ് നൽകിയത്.കഴിഞ്ഞ ദിവസം ഇതെ ചൊല്ലി വാക്ക്്് തർക്കവും ഉണ്ടായി.