തൊടുപുഴ: മുട്ടം കോടതിയിലെ ടോയ്ലറ്റില് ഒളികാമറ വച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ ചിത്രം സഹിതമുള്ള ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചു. മുട്ടം ജില്ലാ കോടതി ജീവനക്കാരന് ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷികവല വിജു ഭാസ്കരന്റെ (40) പേരിലാണ് മുട്ടം പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
കോടതി കോംപ്ലക്സില്‍ വനിതാ ജീവനക്കാര്‍ ഉപയോഗിക്കുന്ന ടോയ്ലറ്റില് ഫ്ളഷ് ടാങ്കില്‍ കഴിഞ്ഞയാഴ്ചയാണ് ഒളികാമറ കണ്ടെത്തിയത്. സംഭവം പുറത്തായതോടെ പ്രതി വിജു ഭാസ്കര്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497987088, 9497932287, 04862 257777 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്ന് കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജ് അറിയിച്ചു.