ന്യൂജേഴ്സി: മാളിലെ ശുചിമുറിയില് ഒളിക്കാമറ വച്ച പതിനെട്ടുകാരന് അറസ്റ്റിൽ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണു സംഭവം. ശുചിമുറിയില് കയറിയ യുവതിയാണ് ഒളിക്കാമറ കണ്ടെത്തിയത്.
ചുമരില് അസാധാരണമായി കണ്ട കറുത്ത വസ്തു ഒളിക്കാമറയാണെന്നു തിരിച്ചറിഞ്ഞ യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. ഒളിക്കാമറയിൽ പ്രതിയുടെ മുഖവും പതിഞ്ഞിരുന്നതിനാൽ പോലീസിനു കൂടുതൽ അന്വേഷണം നടത്തേണ്ടി വന്നില്ല.
കാമറ പരിശോധിച്ചപ്പോൾ വേറെയും ശുചിമുറികളില്നിന്നുള്ള ക്ലിപ്പുകൾ അതിൽനിന്നു ലഭിച്ചു. ഇവ ഏതൊക്കെ ശുചിമുറികളില്നിന്നുള്ള ദൃശ്യങ്ങളാണെന്നു തിരിച്ചറിയാന് പോലീസ് പൊതുജനങ്ങളുടെ സഹായം തേടി.
ഇത്തരം സംഭവങ്ങൾ അടുത്തിടയായി ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നു റിപ്പോര്ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ഡൽഹിയിലെ ശകർപുരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ മുപ്പത്തിയാറുകാരിയുടെ കിടപ്പുമുറിയിൽ ഒളിക്കാമറ സ്ഥാപിച്ചു ദൃശ്യങ്ങള് ചിത്രീകരിച്ചതിനു മുപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.