കളിക്കാൻ കയറിയാൽ പലരും പാട്ടൊക്കെ പാടി അതിവിശാലമായി കുളി പാസാക്കുന്ന കൂട്ടത്തിലുള്ളവരാണ്. ചിലസമയങ്ങളിൽ എട്ടുകാലിയും, പാറ്രയും, പല്ലിക്കുട്ടൻമാരുമൊക്കെ കുളിമുറിയിൽ അപ്രതീക്ഷിത അതിഥികളായി കടന്നുകൂടാറുണ്ട്.
എന്നാൽ നിങ്ങൾ കുളിക്കുന്ന സമയം കുളിമുറിയിലേക്ക് ഒരു എലി കടന്നു കൂടിയാൽ എന്താകും അവസ്ഥയെന്നു ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു അനുഭവം നേരിട്ടിരിക്കുകയാണ് കാനഡയിൽ നിന്നുള്ള 76കാരന്.
കുളിമുറിയിൽ കടന്നു കൂടിയ എലിയെ പിടികൂടാനായി അതിന്റെ പിന്നാലെ പോയതാണ് ഇദ്ദേഹം. എന്നാൽ എലിയെ പിടിക്കുന്നതിനിടയിൽ ഇയാൾക്കിട്ടൊരു കടി എലികൊടുത്തു. അപ്പോൾത്തന്നെ ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ 18 ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചു. കടുത്ത പനിയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും, രക്തസമ്മർദ്ദം കുറയുകയും കൂടാതെ വൃക്കകൾ തകരാറിലാവുകയും ചെയ്തെന്ന് ഡോക്ടർമാർ പറയുഞ്ഞു. ഇതിനു പുറമെ, പല അവയവങ്ങളിലും പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം തീവ്ര പരിഗണന വിഭാഗത്തിൽ ചികിത്സയിലാണ്.