വിലങ്ങാട്: മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായി ഇടിമിന്നലിൽ റീചാർജ് ബാറ്ററി പൊട്ടിത്തെറിച്ചു.തരിപ്പമലയിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനായി സ്ഥാപിച്ച വൈദ്യുതി കന്പിവേലിയുടെ റീചാർജ് ബാറ്ററിയും ഇലക്ട്രിക് ഉപകരണങ്ങളുമാണ് ഇടിമിന്നലിൽ പൊട്ടിത്തെറിച്ചത്. ഇരുപതിനായിരം രൂപയോളം വില വരുന്ന ബാറ്ററിയാണ് മിന്നലിൽ നശിച്ചത്.
തരിപ്പമലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് നാട്ടുകാരുടെ നിരന്തര ആവശ്യ പ്രകാരം മൂന്നുമാസം മുന്പാണ് കന്പി വേലി പുന:സ്ഥാപിച്ചത്.കന്പിവേലിയിലേക്കുളള വൈദ്യുതി കടത്തിവിടുന്നതിന് സ്ഥാപിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ വന്യമൃഗങ്ങൾ വീണ്ടും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.പൊട്ടിത്തെറിച്ച ബാറ്ററി ഉടൻ പുനസ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.