റിനൊ (നെവാഡ): രണ്ടാഴ്ച മുന്‍പു നോർത്തേണ്‍ നൊവാഡായിൽ നിന്നും കാണാതായ 18 വയസുകാരിയുടെ മൃതദേഹം മാർച്ച് 29ന് കണ്ടെത്തി.
മാർച്ച് 12 നാണ് നയോമി ഇറിയൊനെ (18) തട്ടികൊണ്ടുപോയത്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഉൗർജിതമാക്കിയിരുന്നു.
കൂടാതെ, സംഭവത്തെ കുറിച്ചു എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10,000 ഡോളർ പ്രതിഫലവും എഫ്സിഐ പ്രഖ്യാപിച്ചിരുന്നു.
നോർത്തേണ്‍ നൊവാഡയിലെ ഉൾപ്രദേശത്തെ ഗ്രാവ് സൈറ്റിൽ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 30ന് ബുധനാഴ്ച നടത്തിയ ഓട്ടോപ്സിക്കുശേഷം മൃതദേഹം നയോമിയുടെതാണെന്ന് സ്ഥിരീകരിച്ചു.
നിരവധി കേസുകളിൽ പ്രതിയായ 41 വയസുള്ള ട്രോയ് ഡ്രൈവറെ ബുധനാഴ്ച രാവിലെ ഈ സംഭവത്തോടനുബന്ധിച്ചു അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇയാൾക്കെതിരെ തട്ടിക്കൊണ്ടു പോകലിനു കേസെടുത്തിട്ടുണ്ട്. 750,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാളെ ലിയോണ്‍ കൗണ്ടി ജയിലിലടച്ചു.
മാർച്ച് 12ന് വാൾമാർട്ടിന്റെ പാർക്കിങ്ങിലാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടത്. മൂന്നു ദിവസത്തിനുശേഷം ഇവരുടെ കാർ സമീപത്തുള്ള പെയ്ന്റ് നിർമാണ കന്പനിയുടെ പാർക്കിങ്ങിൽ നിന്നു കണ്ടെത്തിയിരുന്നു.
ട്രോയ് ഡ്രൈവർ ഇവരെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസിന്റെ പ്രഥാമിക നിഗമനം.
പി.പി. ചെറിയാൻ