നിയാസ് മുസ്തഫ
കോട്ടയം: ഇ അഹമ്മദ് അന്തരിച്ച ഒഴിവിൽ മലപ്പുറം ലോക്സഭ സീറ്റിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പി.കെ.കെ ബാവ രാഷ്ട്രദീപികയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിക്കുന്പോൾ മാത്രമേ ഇതു സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ സ്ഥാനാർഥിയാകുമെന്ന തരത്തിൽ അടുത്തി ടെ വാർത്തകൾ പ്രചരിച്ചിരുന്നു.
പാർട്ടിയുടെ ഉന്നത നേതാവായ ഇ അഹമ്മദിന്റെ മരണാന ന്തര ചടങ്ങുകളെല്ലാം കഴിഞ്ഞശേഷം ഇക്കാര്യത്തിലൊരു ചർച്ചയിലേക്കു കടന്നാൽ മതിയെന്ന തീരുമാനത്തിലാണ് ലീഗ് നേതൃത്വം. തെരഞ്ഞെടുപ്പ് നടക്കാൻ ആറുമാസത്തെ സാവ കാശമുണ്ട്. മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് മല പ്പുറം. ലീഗിനെ സംബന്ധിച്ചിടത്തോളം ഈ സീറ്റ് നിർണാ യകമല്ല. അതുകൊണ്ടു തന്നെ തിടുക്കപ്പെട്ടൊരു തീരുമാനത്തി ലെത്തേണ്ട കാര്യം മുസ്ലിം ലീഗിനില്ലായെന്നും നേതാക്കൾ പ്രതികരിച്ചു.
അതേസമയം, മുനവ്വറലി ശിഹാബ് തങ്ങൾ സ്ഥാനാർഥിയാക ണമെന്ന് ലീഗിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതിനോട് മുനവ്വറലി തങ്ങൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചർച്ചകൾ മുറുകു ന്പോൾ മുനവ്വറലി സ്ഥാനാർഥിയായേക്കുമെന്നു പ്രതീക്ഷി ക്കുന്നവരും ലീഗിലുണ്ട്. അതേസമയം, തങ്ങൾ കുടുംബത്തിൽ നിന്ന് ആരും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്ന ചരിത്രവും മറക്കരുത്.
യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് തർക്കമുണ്ടായ സാഹ ചര്യത്തിൽ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് മുനവ്വറലി തങ്ങൾ യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായത്. അതിനാൽ തന്നെ യൂത്ത് ലീഗിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും മുനവ്വ റലി മത്സരരംഗത്തേക്ക് എത്തിയാൽ യൂത്ത് ലീഗിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ചില ലീഗ് പ്രവർത്തകർക്ക് അഭിപ്രായമുണ്ട്.
അതേസമയം, പി.കെ കുഞ്ഞാലിക്കുട്ടി മത്സരരംഗത്തെത്താ നുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. മലപ്പുറം സീറ്റിൽ വിജയിക്കാമെന്ന് എൽഡിഎഫിനു തീരെ പ്രതീക്ഷയില്ലാത്തതിനാൽ അവരും സ്ഥാനാർഥി നിർണയ ചർച്ചകളിൽ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത്.