മൂവായിരത്തിലധികം വർഷം ജീവിക്കുന്ന സൗത്ത് ആഫ്രിക്കയിലെ ബാവോബാബ്സ് മരങ്ങൾ വംശനാശത്തിന്റെ വക്കിൽ. ആഗോള താപനം വർദ്ധിക്കുന്നത് ചെറുക്കുവാൻ സാധിക്കാത്തതാണ് ഈ മരങ്ങളുടെ മരണത്തിന് കാരണമാകുന്നത്.
നാച്വർ പ്ലാന്റസ് എന്ന ലേഖനത്തിലാണ് ഇതിനെ സംബന്ധിച്ച വാർത്ത പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ ഏറ്റവും പ്രായംചെന്ന 13 ബാവോബാബ്സ് മരങ്ങളിൽ ഒൻപതെണ്ണവും ഏറ്റവും വലിയ ആറു മരങ്ങളിൽ അഞ്ചെണ്ണവും നശിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ പത്തു വർഷത്തിൽ രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ആറോളം മരങ്ങളാണ് പൂർണമായി നശിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലുള്ള ഗ്ലെൻകോ ബാവോബാബ് ആണ് ഇന്ന് ലോകത്തിലുള്ള ഏറ്റവും പ്രായം ചെന്ന വൃക്ഷം
ബാവോബാബ് വൃക്ഷങ്ങളുടെ ഇലകൾ മരുന്നുകളുടെ നിർമാണത്തിനും വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഇവയുടെ പഴങ്ങൾ മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.