കീവ്: യുക്രെയ്നിൽനിന്നുള്ള ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ അതിർത്തികളിലേക്ക് എത്തിതുടങ്ങി.
പോളണ്ട് അതിർത്തിയിലേക്ക് നാൽപതോളം വരുന്ന ഒരു സംഘം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കാൽനടയായി എത്തിച്ചേർന്നു.
എൽവിവിലെ ഡെയ്ൻലോ ഹാലിറ്റ്സ്കി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് പോളണ്ട് അതിർത്തിയിലേക്ക് എത്തിയത്.
എട്ടു കിലോമീറ്ററോളം നടന്നാണ് ഇവർ അതിർത്തിയിലെത്തിയത്. കോളജ് വാഹനം ഇവരെ അതിർത്തിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ ഇറക്കിവിടുകയായിരുന്നു.
ബുക്കോവിനയില്‍ നിന്ന് വിദ്യാര്‍ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.
ഇവരെ റുമാനിയോ വഴി ഇന്ത്യയിലെത്തിക്കാനാണ് നീക്കം.