വെള്ളറട : വീട്ടമ്മയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.പ്രതിയെ തിരിച്ചറിഞ്ഞ തായി പോലീസ്. കത്തിപ്പാറ ആട് വിഴുന്നാന്‍കുഴി ഷാജീ ഭവനില്‍ പരേതനായ സെല്‍വരാജിന്റെ ഭാര്യ ബേബി(58) ആണ് മരിച്ചത്. ശരീരത്ത് ധരിച്ചിരുന്ന 12 പവന്റെ ആഭരണവും വീട്ടില്‍ സൂക്ഷിച്ചിരുന്നതും ഉൾപ്പടെ 30 പവൻ ആഭരണം നഷ്ടെ പ്പട്ടതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ യാണ് പോലിസിന് മരണവിവരം വിവരം ലഭിച്ചത്. മൂത്തമകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മകിടന്നിരുന്ന മുറി പുറത്ത്നിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടു വെന്നും കതക് തുറക്കാനുള്ള താക്കോല്‍ കണ്ടില്ലെന്നും പിന്നീട് കിട്ടിയെന്നുമാണ് പോലീസിന് മൊഴി നല്‍കിയത്.
സി ഐ അജിത്കുമാറിന്റെയും, എസ് ഐ സതീഷ്കുമാറിന്റെയും നേതൃത്വത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കി. ഫിങ്കര്‍ പ്രിന്റ് വിദഗ്ധരും, ഫോറന്‍സിക വിദഗ്ധരുടെയും വിശദമായ തെളിവെടുപ്പിന് ശേഷം ഇന്നലെ വൈകുന്നേരം 4.30 ന് മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മക്കള്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞതില്‍ കുറച്ച് ആഭരണം വീട്ടില്‍ നിന്ന് കണ്ടത്തിയതായും മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സി ഐ അജിത്കുമാര്‍ പറഞ്ഞു .മൃതദദേഹം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മക്കള്‍:സിന്ദു, റാണി, ഷാജി, ഉണ്ണി. മരുമക്കള്‍ : ക്ലീറ്റസ്, രാജന്.