തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ പ്രണയത്തിലാണെന്ന വാർത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബോളിവുഡ് നടന് വിജയ് വര്‍മയുമായി നടി പ്രണയത്തിലാണെന്നും അവര്‍ ഉടന്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇതിനിടെ തമന്നയുടെ കാമുകനു മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ ബോംബ് പൊട്ടിച്ചിരിക്കുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്. അടുത്തിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷം മുതലാണ് തമന്നയും വിജയ് വര്‍മയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വരുന്നത്. ഇരുവരും ഒരുമിച്ച് പൊതുപരിപാടികള്‍ക്കു പോകുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് താരങ്ങള്‍ ഡേറ്റിംഗിലാണെന്ന ഊഹാപോഹങ്ങള്‍ക്കു തുടക്കമാവുന്നത്. പിന്നാലെ പരസ്യമായിത്തന്നെ അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. പ്രണയം പ്രഖ്യാപിച്ചതു മുതല്‍ ബോളിവുഡിന്റെ പ്രിയ ജോഡികളായി ഇരുവരും മാറി. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വിവാഹം ഉണ്ടായേക്കും എന്നാണ് വിവരങ്ങള്‍.
എപ്പോഴായിരിക്കും വിവാഹിതരാവുക എന്നറിയാന്‍ തമന്നയുടെ ആരാധകര്‍ കാത്തിരിക്കുമ്പോൾ ആണ് ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തൽ. വിജയ് മറ്റൊരു നടിയുമായി ഡേറ്റിംഗ് നടത്തുകയാണെന്നും ഒപ്പം ലിവിംഗ് ടുഗതര്‍ ജീവിതം നയിക്കുന്നുണ്ടെന്നുമാണ് ബെയില്‍വാന്റെ ആരോപണം. പ്രശസ്ത നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറ അലി ഖാനാണ് ആ നടി. വിജയ് വര്‍മയും സാറ അലി ഖാനും മര്‍ഡര്‍ മുബാറക്കില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.
ആ സിനിമയില്‍ ഇരുവരുടെയും കെമിസ്ട്രി നന്നായി വര്‍ക്ക് ഔട്ട് ആയതിനാല്‍ ഇരുവരും കൂടുതല്‍ അടുപ്പത്തിലായി എന്നുമാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ തമന്ന വലിയ ശ്രദ്ധയൊന്നും കൊടുത്തിട്ടില്ലെന്നുമാണ് ബെയില്‍വാന്‍ പറയുന്നത്.