ബ്രെമന്: ജര്‍മനിയില്‍ രണ്ടു കിരീടങ്ങള്‍ ലക്ഷ്യമിടുന്ന ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍. സെമി ഫൈനലില്‍ വെര്‍ഡര്‍ ബ്രെമനെ 3-2ന് തോല്പിച്ചാണ് ബയേണ്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തിയത്. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോളാണ് ബയേണിന് ജയമൊരുക്കിയത്. ഫൈനലില്‍ ലീപ്സിഗാണ് എതിരാളികള്‍.
ലെവന്‍ഡോവ്സ്കി (36-ാം മിനിറ്റ്), തോമസ് മ്യൂളര്‍ (63-ാം മിനിറ്റ്) എന്നിവരുടെ ഗോളുകളില്‍ മുന്നിലെത്തിയ ബയേണിനെതിരേ 74, 75 മിനിറ്റുകളില്‍ നേടിയ ഗോളുകളില്‍ വെര്‍ഡര്‍ സമനില പിടിച്ചു.
യുയ ഒസാകോ (74-ാം മിനിറ്റ്), മിലോട് റഷീച്ച (75-ാം മിനിറ്റ്) എന്നിവരാണ് വെര്‍ഡറിന്റെ ഗോള്‍ നേടിയത്. എന്നാല്‍, 80-ാം മിനിറ്റില്‍ വെര്‍ഡറിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ലെവന്‍ഡോവ്സ്കിയുടെ പെനല്‍റ്റി വലയിലായി. കിംഗ്സ് ലി കോമനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി.