കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം ശ്രദ്ധയാകര്‍ഷിക്കുമ്പോഴും ബിബിസിയില്‍ കേരളത്തെക്കുറിച്ചു വന്ന ലേഖനം ചര്‍ച്ചയാകുകയാണ്.
യഥാര്‍ഥ കോവിഡ് കണക്കുകള്‍ കേരളം മറച്ചു വെച്ചെന്നാണ് ബിബിസിയില്‍ ലേഖനം. കേരളത്തിലെ കോവിഡ് മരണങ്ങളേക്കുറിച്ച് പഠനം നടത്തിയ സന്നദ്ധ സംഘടനയെ ഉദ്ധരിച്ചാണ് ലേഖനം.
വ്യാഴാഴ്ച വരെ കേരളത്തിലെ യഥാര്‍ത്ഥ മരണ നിരക്ക് 3,356 ആകുമ്പോള്‍ ഔദ്യോഗിക കണക്കുകളില്‍ ഇത് 1,969 ആയിട്ടാണ് കാണിച്ചിരിക്കുന്നത്.
കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി മുതലാണ് മാര്‍ച്ചിലായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇക്കാര്യത്തില്‍ നടന്ന പഠനത്തില്‍ കേരളത്തിലെ ഏഴു പത്രങ്ങളുടെ എല്ലാ ജില്ലകളിലെയും എല്ലാ എഡീഷന് പത്രങ്ങളിലും ഏഴു ചാനലുകള്‍ എല്ലാ ദിവസവും നല്കിയ റിപ്പോര്‍ട്ടുകളും പരിശോധന നടത്തി മരണം രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.
ജനറല്‍ മെഡിസിനിലെ ഫിസീഷ്യനായ ഡോ. അരുണ്‍ എന്‍ മാധവന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.
ഔദ്യോഗിക വിവരങ്ങളില്‍ അനേകം മരണങ്ങള് വിട്ടുകളഞ്ഞതായി കണ്ടെത്തി. കോവിഡ് മൂലം മരിച്ച പകുതിയോളം മരണങ്ങള് സംസ്ഥാനം പരിഗണിച്ചില്ല.
ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 8.9 ദശലക്ഷമാണ്. അമേരിക്ക കഴിഞ്ഞാല്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 1,30,000 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം മരണത്തിന് തൊട്ടു മുമ്പ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കാണിച്ചവര്‍ വരെ ഒരു പക്ഷേ കോവിഡ് മരണത്തില്‍ പെട്ടിരിക്കാം.
ഇത് പക്ഷേ കോവിഡ് മരണമായി കണക്കാക്കപ്പെട്ടിട്ടില്ല എന്നാണ് വിലയിരുത്തല്‍. ജനുവരിയിലാണ് കേരളത്തില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കായിരുന്നു സ്ഥിരീകരിച്ചത്. പിന്നീട് കേസുകളുടെ എണ്ണം കൂടി. എന്നാല്‍ മാര്‍ച്ചില്‍ കേരളത്തേക്കാള്‍ കൂടുതല്‍ രോഗികള്‍ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പിന്നീട് ആഘോഷവുമായി ബന്ധപ്പെട്ട വന്ന 110 ദിവസം കൊണ്ടാണ് റിപ്പോര്‍ട്ട് 1000 ല്‍ എത്തിയത്. ജൂലൈ പകുതിയോടെ ദിവസം 800 രോഗികള്‍ എന്നായി കണക്ക്.
സെപ്തംബര്‍ പകുതിയോടെ രോഗബാധ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. നവംബറില്‍ കേസുകളുടെ എണ്ണം 545,641 ആയി. നിലവില്‍ ആശുപത്രികളിലും വീട്ടിലുമായി 46,000 പേരാണ് ഹോം ക്വാറന്റീനില്‍ കഴിയുന്നത്.