രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയുടെ ഫോട്ടോ ഷോപ്പ് പൊളിച്ചടുക്കി ബിബിസി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേട് ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വ്വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ബിബിസിയുടെ ഔദ്യോഗിക വിശദീകരണം.
ഇന്ത്യയില്‍ തങ്ങള്‍ ഒരു തിരഞ്ഞെടുപ്പിലും അഭിപ്രായ സര്‍വ്വേ നടത്താറില്ലെന്നും തങ്ങളുടെ പേരില്‍ ബിജെപി നടത്തുന്ന പ്രചരണം വ്യാജമാണെന്നും ബിബിസി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ബിജെപിയുടെ പൊള്ളത്തരങ്ങള്‍ ലോകമറിഞ്ഞതിലൂടെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി നാണക്കേടിലായിരിക്കുകയാണ്.
എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് കഴിഞ്ഞ മാസം ബിജെപി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. തങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍വേ നടത്തിയത്.