കാലവസ്ഥ റിപ്പോര്‍ട്ട് പറയുന്നതിനിടെ ചിരിയടക്കാനാകാതെ ചാനല്‍ അവതാരക, കൊടുംമഴ പെയ്യുമെന്ന റിപ്പോര്‍ട്ടിനിടെയുള്ള പൊട്ടിച്ചിരി കണ്ടു ലോകം ഞെട്ടി

BBC 2ഇവര്‍ക്കിതെന്തുപറ്റി? വാര്‍ത്ത വായിച്ചു വട്ടായോ? ബിബിസിയിലെ പ്രതിദിന കാലവസ്ഥ റിപ്പോര്‍ട്ട് കണ്ടുകൊണ്ടിരുന്നവര്‍ ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും. യുകെയില്‍ ഇന്ന് അത്ര നല്ല കാലവസ്ഥയായിരിക്കില്ലെന്നു പറയുമ്പോള്‍ എന്തിനിങ്ങനെ പൊട്ടിച്ചിരിക്കണം. ബിബിസി അവതാരക ലൂസി ലീര്‍ എന്ന 48കാരിയാണ് ചിരിച്ച് ചിരിച്ച് പ്രേക്ഷകരെ ഞെട്ടിച്ചത്.

പ്രധാന വാര്‍ത്തകള്‍ക്കുശേഷമുള്ള കാലവസ്ഥ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ അവതാരകന്‍ സൈമണ്‍ മക്കോയ് ലൂസിയെ വിളിച്ചപ്പോഴായിരുന്നു സംഭവം. സൈമണ്‍ അവസരം കൈമാറുമ്പോള്‍ നിര്‍ത്താതെ ചിരിക്കുന്ന ലൂസിയെ കണ്ട് ഞെട്ടി. കാലവസ്ഥ റിപ്പോര്‍ട്ട് പറയുന്ന സന്ദര്‍ഭങ്ങളിലെല്ലാം ലൂസി ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. എന്തായാലും അവതാരകയുടെ ചിരി സോഷ്യല്‍മീഡിയയില്‍ ഹിറ്റായി. ബിസിസി തന്നെ ഇതു സംബന്ധിച്ച് വാര്‍ത്ത നല്കുകയും ചെയ്തു. വീഡിയോ കണ്ടുനോക്കൂ…

Related posts