ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന വാര്‍ത്താ ചാനലുകളിലൊന്നാണ് ബിബിസി. പ്രൊഫഷണലിസത്തിന്റെ അവസാന വാക്കായ ബിബിസിയ്ക്ക് ഒരു അമളി പിണഞ്ഞാല്‍ ആളുകള്‍ അത് ആഘോഷമാക്കുമെന്ന് പ്രത്യേകിച്ച പറയേണ്ടതില്ലല്ലോ. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെയാണ് സംഭവം നടന്നത്. വാര്‍ത്ത വായിക്കുന്ന സോഫിയെ ആയിരുന്നില്ല പ്രേക്ഷകര്‍ ശ്രദ്ധിച്ചത് പകരം ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞ ‘പോണ്‍ വീഡിയോ’യായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. ഇതോടെ സോഷ്യല്‍ മീഡിയ ബിബിസിയെ ട്രോളിക്കൊന്നു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. സോഫിയയുടെ വലത് ഷോള്‍ഡറിന് സമീപത്തൂടെ നോക്കിയാല്‍ വ്യക്തമായി കാണാവുന്ന വിധത്തിലായിരുന്നു വീഡിയോ. ഹെഡ്സെറ്റ് വെച്ച് വീഡിയോ കാണുന്ന തിരക്കിലായിരുന്നു ജീവനക്കാരന്‍. ഇതിനിടെ ന്യൂസ് തുടങ്ങിയത് അയാള്‍ അറിഞ്ഞില്ല. അശ്ലീല വീഡിയോ എയറില്‍ പോയി. സംഭവം സ്ഥിരീകരിക്കാന്‍ വീഡിയോ കണ്ടത് 38 ലക്ഷത്തിലധികം പേരാണ്. സംഭവത്തിന് തൊട്ടുപിന്നാലെ ബിബിസിയുടെ പിഴവ് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ രംഗത്തെത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത് എന്തിനെന്ന് ചോദിച്ചവരുണ്ട്. ബിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടായത് വലിയൊരു അബന്ധമാണെന്നും അത് തൊഴില്‍ പരമായി കാണാന്‍ കഴിയില്ലെന്നും ‘ദി സണ്‍’ ടെലവിഷന്‍ അഭിപ്രായപ്പെട്ടു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ലിന്‍ഡ്സി റോബിന്‍സണ്‍ എന്ന യുവതി ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ആരെങ്കിലും ബിബിസി ന്യൂസ് കണ്ടോ എന്ന തലവാചകത്തോടെയായിരുന്നു ലിന്‍ഡ്സി വീഡിയോ പോസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബിബിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്തായാലും ഇതുവരെ നാല്‍പതു ലക്ഷത്തിലധികം ആളുകള്‍ ചൂടന്‍ വാര്‍ത്താവായന കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.