മുംബൈ: യുക്രെയ്നിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിൽ എത്തിക്കുന്നതിനു വരുന്ന ചെലവ് മണിക്കൂറിൽ ഏഴു മുതൽ എട്ട് ലക്ഷം രൂപ.
ബോയിംഗ് 787 (ഡ്രീം ലൈനർ ) വിമാനത്തിലാണ് റുമേനിയ, ഹംഗറി രാജ്യങ്ങൾ വഴി ആളുകളെ ഇന്ത്യയിലെത്തിക്കുന്നത്. ഏകദേശം 1.10 കോടി രൂപയാണു രക്ഷാദൗത്യത്തിൽ വിമാനവാടക.
തൊള്ളായിരത്തോളം പേർ രാജ്യത്ത് ഇതുവരെ മടങ്ങിയെത്തിയിട്ടുണ്ട്. രണ്ടു സംഘം ജീവനക്കാരാണ് വിമാനങ്ങളിലുള്ളത്.
ദീർഘദൂര യാത്രയായതിനാലാണ് രണ്ടു സംഘം ജീവനക്കാരെ ഉപയോഗിക്കുന്നത്.
നിലവിൽ എയർ ഇന്ത്യയുടെ വിമാനങ്ങളാണു ബുക്കാറെസ്റ്റ് (റുമേനിയ), ബുഡാപെസ്റ്റ് (ഹംഗറി) എന്നിവിടങ്ങളിൽനിന്നു സർവീസ് നടത്തുന്നത്.
ഡൽഹി, മുംബൈ വിമാനത്താവളത്തിലേക്ക് ഇരു സ്ഥലത്തുനിന്നും ആറു മണിക്കൂർ യാത്രയാണ് ഉള്ളത്. 250 സീറ്റുള്ള ഡ്രീം ലൈനർ വിമാനങ്ങളാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.