വൈപ്പിൻ: കുട്ടികളെ നോക്കാനുള്ള ജോലിക്കായി എജന്റ് മുഖേന കുവൈറ്റിലേക്ക് പോയ മലയാളി യുവതിക്ക് ക്രൂരപീഢനവും ഭീഷണിയുമെന്ന് പരാതി.
ശമ്പളവും ലഭിക്കുന്നില്ലെന്നു പറയുന്നു. തിരിച്ചുപോരണമെങ്കിൽ സ്പോൺസർ ആയ അറബിക്ക് 2.5 ലക്ഷം രൂപ നൽകണമത്രെ.
ചെറായി അഴീപറമ്പിൽ ലിനീഷിന്റെ ഭാര്യ അജിത (32) യാണ് നാട്ടിലേക്ക് തിരിച്ചുപോരാൻ കഴിയാതെ കുവൈറ്റിൽ കഴിയുന്നത്.
കഴിഞ്ഞ ഏപ്രിൽ 14നാണ് അജിത കുവൈറ്റിലേക്ക് വിമാനം കയറിയത്. ജോലിക്ക് കയറിയ നാൾമുതൽ കൊടിയ പീഢനമാണത്രേ.
അസുഖം പിടിപെട്ടപ്പോൾ ചികിത്സ നൽകിയില്ലെന്നു ഭർത്താവ് ലിനീഷിനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആൻറണിക്കും അയച്ച വീഡിയോ സന്ദേശത്തിൽ അജിത പറയുന്നു.
യുവതിയെ എത്രയും വേഗം നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി ഇന്ത്യയിലെ കുവൈറ്റ് അംബാസിഡർക്ക് കത്ത് നൽകി.