കീവ്: റഷ്യൻ സേനയെ തടയാനായി സ്വയം തീകൊളുത്തി മരണത്തെ പുൽകിയ പട്ടാളക്കാരൻ യുക്രെയ്ൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമാകുന്നു.
രാജ്യത്തിന്റെ തെക്കൻ മേഖലയായ ഖേർസണിലേക്ക് റഷ്യൻ ടാങ്കറുകൾ നീങ്ങിയപ്പോഴാണ് വിതാലി സ്കാകുൻ വൊളോഡിമിറോവിച്ച് എന്ന സൈനികൻ അറ്റകൈ പ്രയോഗിച്ചത്.
പാലത്തിലൂടെ റഷ്യൻ ടാങ്കറുകൾ പ്രവേശിക്കുന്നതു തടയാൻ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു വൊളോഡിമിറോവിച്ച്.
ക്രിമിയയെയും യുക്രെയ്നെയും ബന്ധിപ്പിക്കുന്ന ഹെനിഷെസ്കിൻ പാലം തകർന്നതോടെ റഷ്യൻ പ്രയാണം മന്ദഗതിയിലായി.
വൊളോഡിമിറോവിച്ചിനെ വീരപുരുഷനായാണ് യുക്രെയ് ൻ സേന ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
സൈന്യത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വൊളോഡിമിറോവിച്ചിന്റെ ജീവത്യാഗം ലോകം അറിഞ്ഞത്.
യുക്രെയ്ൻ സേനയുടെ മറൈൻ ബറ്റാലിയനിൽ എൻജിനിയറായിരുന്നു ഇദ്ദേഹം.