കൊച്ചി: വിചാരണക്കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി.
പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന വനിത കമ്മീഷന് എന്നിവര്‍ക്ക് നടി കത്ത് നല്കി.
വിദേശത്തുള്ളവരുടെ കൈയില്‍ ദൃശ്യങ്ങളുള്ളത് അന്വേഷിക്കണമെന്നാണ് കത്തില്‍ പറയുന്നത്.
എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ നിന്നാണ് താന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്.
ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യാവസ്ഥ കണ്ടെത്താനായി അന്വേഷണം നടത്തണം.
ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും കത്തില്‍ പറയുന്നു.
വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കോടതിയുടെ ഭാഗത്തുനിന്ന് അന്വേഷണം നടത്തണമെന്നും നടിയുടെ കത്തിലുണ്ട്.