ഹോട്ടല്‍ റൂമില്‍ സ്ത്രീകളെ വിളിച്ചു കയറ്റി, ബംഗ്ലാദേശ് ക്രിക്കറ്റര്‍മാരായ സബീര്‍ റഹ്മാനും, അല്‍ അമീന്‍ ഹുസൈനും പിടിയില്‍, വന്‍തുക പിഴയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

bcbബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പിഴ ഏറ്റുവാങ്ങിയതിന്റെ റിക്കാര്‍ഡ് ഇനി പേസ് ബൗളര്‍ അല്‍-അമീന്‍ ഹുസൈനും ബാറ്റ്‌സ്മാന്‍ സബീര്‍ റഹ്മാനും സ്വന്തം. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ ഹോട്ടല്‍ മുറിയില്‍ സ്ത്രീകളെ കൊണ്ടുവന്നതിനാണ് ഇരുവര്‍ക്കും ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (ബിസിബി) വന്‍തുക പിഴവിധിച്ചത്. 15000 ഡോളര്‍ (1050000രൂപ) വീതമാണ് ഇരുവര്‍ക്കും പിഴയായി വിധിച്ചത്.

എന്നാല്‍ ഇരുവര്‍ക്കുമെതിരേ എന്തു നടപടിയെടുക്കുമെന്ന കാര്യത്തില്‍ അറിവായിട്ടില്ല. ടീമിന്റെ ടൂറിനിടയിലാണ് ഇവര്‍ റൂമില്‍ സ്ത്രീകളെ കൊണ്ടുവന്നത്. ദേശീയ ടീമിനെ പ്രതിനിധാനം ചെയ്യുന്നവരാണെന്നു കളിക്കാര്‍ ഓര്‍ക്കേണ്ടതായിരുന്നുവെന്നു പറഞ്ഞ ക്രിക്കറ്റ് അസോസിയേഷന്‍ ഇനി ഇത്തരം പ്രവൃത്തികള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായാല്‍ കടുത്ത നടപടിയെക്കുമെന്നു താക്കീതും ചെയ്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ തുടങ്ങിയ ബിപിഎല്‍ മുമ്പ് വാതുവെപ്പു വിവാദത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഷാഹിദ് അഫ്രീദി, ക്രിസ് ഗെയ്ല്‍, കുമാര്‍ സംഗക്കാര തുടങ്ങിയ ലോകോത്തര താരങ്ങള്‍ പങ്കെടുക്കുന്ന ലീഗില്‍ ഏഴു ടീമുകളാണുള്ളത്. അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് ബംഗ്ലാദേശി കളിക്കാര്‍ക്ക് വിധിക്കുന്ന ഏറ്റവും വലിയ പിഴയാണിത്. ഇതു പ്രകാരം ബരിസാല്‍ ബുള്‍സിനു വേണ്ടി കളിക്കുന്ന അല്‍- അമീന് തന്റെ വാര്‍ഷിക കോണ്‍ട്രാക്ട് തുകയുടെ 50 ശതമാനവും പിഴയായി ഒടുക്കേണ്ടി വരും. രാജ്ഷാഹി കിങ്‌സിനു വേണ്ടി കളിക്കുന്ന സബീറിന് നഷ്ടപ്പെടുന്നത് കോണ്‍ട്രാക്ട് തുകയുടെ 30 ശതമാനമാണ്. പെണ്ണുകേസില്‍ ബംഗ്ലാദേശ് ക്രിക്കറ്റര്‍മാര്‍ ഉള്‍പ്പെടുന്നത് ഇതാദ്യമായല്ല. നസ്‌നീന്‍ അക്തര്‍ ഹാപ്പി എന്ന മോഡലിനെ പീഡിപ്പിച്ചതിന് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ റൂബല്‍ ഹുസൈനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

Related posts