മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല തുക ബിസിസിഐ ഇരട്ടിയാക്കി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചാണ് ഇരട്ടി വര്‍ധനവ്. പുതിയ പട്ടിക പ്രകാരം ഗ്രേഡ് എ കളിക്കാര്‍ക്ക് വാര്‍ഷിക വരുമാനം രണ്ട് കോടി ആക്കി.
ഗ്രേഡ് ബി കളിക്കാര്‍ക്ക് ഒരു കോടിയും ഗ്രേഡ് സികാര്‍ക്ക് 50 ലക്ഷവും വാര്‍ഷിക പ്രതിഫലം ലഭിക്കും. മുന്‍ നായകന് എം.എസ്. ധോണി മാത്രമാണ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ ഇല്ലാതെ ഗ്രേഡ് എയില്‍ ഉള്‍പ്പെട്ടത്. പൂജാര, ജഡേജ, മുരളി വിജയ് എന്നിവര്‍ ഗ്രേഡ് എയിലേക്ക് ഉയര്‍ത്തപ്പെട്ടു. പൂജാരയും വിജയും കഴിഞ്ഞ വര്‍ഷം ബി ഗ്രേഡിലും ജഡേജ സി ഗ്രേഡിലേക്ക് താഴ്ത്തപ്പെടുകയും ചെയ്തിരുന്നു.
ഗ്രേഡ് എ: വിരാട് കോഹ്ലി, എം.എസ്. ധോണി, ആര്. അശ്വിന്, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുരളി വിജയ്.
ഗ്രേഡ് ബി: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ, ജസ്പ്രീത് ബുംറ, യുവ്രാജ് സിംഗ്.
ഗ്രേഡ് സി: ശിഖര്‍ ധവാന്, അമ്പാട്ടി റായിഡു, അമിത് മിശ്ര, മനീഷ് പാണ്ഡെ, അക്സര്‍ പട്ടേല്‍, കരുണ്‍ നായര്‍, ഹാര്‍ദിക് പാണ്ഡ്യ, ആശിഷ് നെഹ്റ, കേദാര്‍ യാദവ്, ചാഹല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ്, മന്ദീപ് സിംഗ്, ധവാല്‍ കുല്‍ക്കര്‍ണി, ഷര്‍ദുള്‍ താകുര്‍, റിഷഭ് പന്ത്.
ടെസ്റ്റ്, ഏകദിനം, ട്വിന്റി-20 മത്സരങ്ങളില്‍ കളിക്കുമ്പോള്‍ കളിക്കാര്‍ക്കു നല്കുന്ന മാച്ച് ഫീസിലും വര്‍ധനവുണ്ട്. ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ട്വന്റി-20ക്ക് മൂന്ന് ലക്ഷവും മാച്ച് ഫീസ് നല്‍കും. 2016 ഒക്ടോബര്‍ ഒന്നു മുതലുള്ള കളികള്‍ക്ക് ഈ നിരക്ക് പ്രാബല്യത്തിലെടുക്കും.