മുംബൈ: ബിസിസിഐ ജനറൽ ബോഡി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് എട്ട് അസോസിയേഷനുകൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഇലക്ടറർ ഓഫീസർ വിലക്കി. സർക്കാർ വിഭാഗങ്ങളായ സർവീസസ്, ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, റെയിൽവേസ് എന്നിവയ്ക്കു പുറമേ തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മണിപ്പുർ ക്രിക്കറ്റ് അസോസിയേഷനുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്, ഹരിനായ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകളെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) സമിതി വിലക്കിയിരുന്നു. ഈ മാസം 23നാണ് ബിസിസിഐ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടക്കുന്നത്.