ടീമിൽ തുടരണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ നിർബന്ധമായും കളിക്കണമെന്ന് ബി​സി​സി​ഐ


മും​​​​ബൈ: ബി​​​​സി​​​​സി​​​​ഐ​​​​യു​​​​മാ​​​​യി ക​​​​രാ​​​​റി​​​​ലു​​​​ള്ള പു​​​​രു​​​​ഷ ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പെ​​​​രു​​​​മാ​​​​റ്റച്ചട്ട​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡ്.

ക​​​​ളി​​​​ക്കാ​​​​രി​​​​ൽ അ​​​​ച്ച​​​​ട​​​​ക്ക​​​​വും ഐ​​​​ക്യ​​​​വും ന​​​​ല്ല ടീം ​​​​അ​​​​ന്ത​​​​രീ​​​​ക്ഷ​​​​വും സം​​​​ജാ​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് പ​​​​ത്ത് പോ​​​​യി​​​​ന്‍റു​​​​ള്ള മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ രേ​​​​ഖ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ടീം ​​​​ടെ​​​​സ്റ്റി​​​​ൽ പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്ന മോ​​​​ശം പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു ബി​​​​സി​​​​സി​​​​ഐ​​​​യെ പെ​​​​രു​​​​മാ​​​​റ്റച്ചട്ടം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​ക്കി​​​​യ​​​​ത്.ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ മു​​​​ഴു​​​​വ​​​​ൻ കളിക്കാർ​​​​ക്കും ബാ​​​​ധ​​​​ക​​​​വു​​​​മാ​​​​ണ്. പ​​​​ത്തു നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ-

ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധം

ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലേ​​​​ക്കു​​​​ള്ള സെ​​​​ല​​​​ക‌്ഷ​​​​നു​​വേ​​​​ണ്ടി മു​​​​ഴു​​​​വ​​​​ൻ കളിക്കാരും ഇ​​​​നി നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റി​​​​ൽ ക​​​​ളി​​​​ച്ചേ തീ​​​​രൂ. ടീം ​​​​സെ​​​​ല​​​​ക്ഷ​​​​നു മാ​​​​ത്ര​​​​മ​​​​ല്ല, ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ മു​​​​ഖ്യ ക​​​​രാ​​​​റി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​നി ഇ​​​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്. ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റി​​​​നേ​​​​ക്കാ​​​​ൾ ഐ​​​​പി​​​​എ​​​​ല്ലി​​​​നു മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​ ചി​​​​ല ക​​​​ളി​​​​ക്കാ​​​​രു​​​​ടെ പ്ര​​​​വ​​​​ണ​​​​ത ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ബി​​​​സി​​​​സി​​​​ഐ​​​​യെ ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റു​​​​മാ​​​​യി ക​​​​ളി​​​​ക്കാ​​​​ർ ബ​​​​ന്ധം നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഈ ​​​​ന​​​​യം ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​തി​​​​ലൂ​​​​ടെ ക​​​​ഴി​​​​വ് വി​​​​ക​​​​സ​​​​നം, ഫി​​​​റ്റ്ന​​​​സ് നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ൽ, മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള ആ​​​​ഭ്യ​​​​ന്ത​​​​ര ഘ​​​​ട​​​​ന എന്നിവ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നാ​​​​കും. ഈ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ലെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ലു​​​​ക​​​​ൾ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. മാ​​​​ത്ര​​​​മ​​​​ല്ല, സെ​​​​ല​​​​ക‌്ഷ​​​​ൻ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​നെ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും അ​​​​ദ്ദേ​​​​ഹം ഇ​​​​തു അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

ടീ​​​​മി​​​​നൊ​​​​പ്പം യാ​​​​ത്ര ചെ​​​​യ്യ​​​​ണം

ഇ​​​​നി മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ ക​​​​ളി​​​​ക്കാ​​​​രും ടീം ​​​​ബ​​​​സി​​​​ൽ​​ത്ത​​​​ന്നെ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും യാ​​​​ത്ര ചെ​​​​യ്യ​​​​ണം. മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മ​​​​ല്ല, പ​​​​രി​​​​ശീ​​​​ല​​​​ന സെ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കും ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​ണ്.

കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത് ഇ​​​​നി അം​​​​ഗീ​​​​ക​​​​രി​​​​ക്കി​​​​ല്ല. എ​​​​ന്നാ​​​​ൽ പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തു അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യി വ​​​​ന്നാ​​​​ൽ അ​​​​തി​​​​നു മു​​​​ഖ്യ കോ​​​​ച്ച്, സെ​​​​ല​​​​ക‌്ഷ​​​​ൻ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ അം​​​​ഗീ​​​​കാ​​​​രം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

ബാ​​​​ഗേ​​​​ജി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം

ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ഒ​​​​പ്പം കൊ​​​​ണ്ടു​​​​പോ​​​​കാ​​​​വു​​​​ന്ന ബാ​​​​ഗേ​​​​ജു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. 30 ദി​​​​വ​​​​സ​​​​ത്തി​​​​ല​​​​ധി​​​​കം നീ​​​​ളു​​​​ന്ന വി​​​​ദേ​​​​ശ പ​​​​ര്യ​​​​ട​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 5 ല​​​​ഗേ​​​​ജു​​​​ക​​​​ൾ (3 സ്യൂ​​​​ട്ട്കേ​​​​സു​​​​ക​​​​ൾ, 2 കി​​​​റ്റ് ബാ​​​​ഗു​​​​ക​​​​ൾ) അ​​​​ല്ലെ​​​​ങ്കി​​​​ൽ 150 കി​​​​ലോ​​​​ഗ്രാം വ​​​​രെ മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. സ​​​​പ്പോ​​​​ർ​​​​ട്ട് സ്റ്റാ​​​​ഫു​​​​മാ​​​​ർ​​​​ക്കാ​​​​വ​​​​ട്ടെ 2 ല​​​​ഗേ​​​​ജു​​​​ക​​​​ൾ (2 വ​​​​ലു​​​​ത്, 1 ചെ​​​​റി​​​​യ സ്യൂ​​​​ട്ട് കേ​​​​സ്) അ​​​​ല്ലെ​​​​ങ്കി​​​​ൽ 80 കി​​​​ലോ​​​​ഗ്രാം വ​​​​രെ മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കൂ.

30ൽ ​​​​താ​​​​ഴെ​​​​യു​​​​ള്ള എ​​​​വേ പ​​​​ര്യ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ 4 ല​​​​ഗേ​​​​ജു​​​​ക​​​​ൾ (2 സ്യൂ​​​​ട്ട്കേ​​​​സ്, 2 കി​​​​റ്റ് ബാ​​​​ഗ്) അ​​​​ല്ലെ​​​​ങ്കി​​​​ൽ 120 കി​​​​ലോ​​​​ഗ്രാം മാ​​​​ത്ര​​​​മാ​​ണു കൊ​​​​ണ്ടു​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ക.

സ​​​​പ്പോ​​​​ർ​​​​ട്ട് സ്റ്റാ​​​​ഫി​​​​ന് ര​​​​ണ്ടു ല​​​​ഗേ​​​​ജു​​ക​​​​ൾ (ര​​​​ണ്ട് സ്യൂ​​​​ട്ട് കേ​​​​സു​​​​ക​​​​ൾ) അ​​​​ല്ലെ​​​​ങ്കി​​​​ൽ 60 കി​​​​ലോ​​​​ഗ്രം.
ഹോം ​​​​സീ​​​​രീ​​​​സു​​​​ക​​​​ളി​​​​ൽ നാ​​​​ലു ല​​​​ഗേ​​​​ജു​​​​ക​​​​ൾ (ര​​​​ണ്ടു സ്യൂ​​​​ട്ട്കേ​​​​സു, ര​​​​ണ്ട് കി​​​​റ്റ് ബാ​​​​ഗ്) അ​​​​ല്ലെ​​​​ങ്കി​​​​ൽ 120 കി​​​​ലോ​​​​ഗ്രാം. സ​​​​പ്പോ​​​​ർ​​​​ട്ട് സ്റ്റാ​​​​ഫി​​​​ന് ര​​​​ണ്ടു ല​​​​ഗേ​​​​ജു​​ക​​​​ൾ (ര​​​​ണ്ട് സ്യൂ​​​​ട്ട് കേ​​​​സു​​​​ക​​​​ൾ) അ​​​​ല്ലെ​​​​ങ്കി​​​​ൽ 60 കി​​​​ലോ​​​​ഗ്രം.

ബാ​​​​ഗു​​​​ക​​​​ൾ അ​​​​യ​​​​യ്ക്ക​​​​ൽ

ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ സെ​​​​ന്‍റ​​​​ർ ഓ​​​​ഫ് എ​​​​ക്സ​​​​ല​​​​ൻ​​​​സി​​​​ലേ​​​​ക്കു ക​​​​ളി​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ഇ​​​​നി ബാ​​​​ഗു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കു​​​​ന്പോ​​​​ൾ ഇ​​​​ക്കാ​​​​ര്യം ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​മാ​​​​യി ഏ​​​​കോ​​​​പി​​​​പ്പി​​​​ക്ക​​​​ണം. പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ഇ​​​​വ അ​​​​യ​​​​യ്ക്കു​​​​ന്പോ​​​​ൾ വ​​​​രു​​​​ന്ന ചെ​​​​ല​​​​വു​​​​ക​​​​ൾ അ​​​​ത​​​​ത് ക​​​​ളി​​​​ക്കാ​​​​രു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും.

നേ​​​​ര​​​​ത്തേ പ​​​​രി​​​​ശീ​​​​ല​​​​ന സെ​​​​ഷ​​​​ൻ വി​​​​ട​​​​രു​​​​ത്

ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​ന സെ​​​​ഷ​​​​നി​​​​നി​​​​ടെ ഇ​​​​നി ക​​​​ളി​​​​ക്കാ​​​​ർ​​​​ക്കു നേ​​​​ര​​​​ത്തേ ഇ​​​​വി​​​​ടെ​​നി​​​​ന്നു മ​​​​ട​​​​ങ്ങാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടാ​​​​വി​​​​ല്ല. പ​​​​രി​​​​ശീ​​​​ല​​​​ന സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും എ​​​​ല്ലാ ക​​​​ളി​​​​ക്കാ​​​​രും തു​​​​ട​​​​രേ​​​​ണ്ട​​​​തു പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. മാ​​​​ത്ര​​​​മ​​​​ല്ല, പ​​​​രി​​​​ശീ​​​​ല​​​​ന​​വേ​​​​ദി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക​​​​ളും അ​​​​വി​​​​ടെ​​നി​​​​ന്നു​​​​ള്ള മ​​​​ട​​​​ക്ക​​​​വു​​​​മെ​​​​ല്ലാം ഒ​​​​രു​​​​മി​​​​ച്ചാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

വ്യ​​​​ക്തി​​​​ഗത ഫോ​​​​ട്ടോ​​​​ ഷൂ​​​​ട്ടി​​​​നു വി​​​​ല​​​​ക്ക്

ഒ​​​​രു പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കി​​​​ടെ​​​​യോ, വി​​​​ദേ​​​​ശ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യോ ഇ​​​​നി വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി​​​​ട്ടു​​​​ള്ള ഫോ​​​​ട്ടോ​​​​ ഷൂ​​​​ട്ടു​​​​ക​​​​ൾ​​​​ക്കും പ​​​​ര​​​​സ്യ ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ല.

ബി​​​​സി​​​​സി​​​​ഐ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ

ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ ഒ​​​​ഫീ​​​​ഷ്യ​​​​ൽ ഫോ​​​​ട്ടോ ഷൂ​​​​ട്ടു​​​​ക​​​​ൾ, മ​​​​റ്റു പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ താ​​​​ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണം. കൂ​​​​ടാ​​​​തെ പ്ര​​​​മോ​​​​ഷ​​​​ണ​​​​ൽ ഇ​​​​വ​​​​ന്‍റു​​​​ക​​​​ളി​​​​ലും ക​​​​ളി​​​​ക്കാ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യം പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

നാ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള മ​​​​ട​​​​ക്കം

ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നൊ​​​​പ്പ​​​​മു​​​​ള്ള പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​കു​​ന്പോ​​​​ൾ ക​​​​ളി​​​​ക്കാ​​​​ർ​​​​ക്കു നേ​​​​ര​​​​ത്തേ നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ ഇ​​​​നി അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ല. ഒ​​​​രു നി​​​​ശ്ചി​​​​ത പ​​​​ര​​​​ന്പ​​​​ര​​​​യോ, പ​​​​ര്യ​​​​ട​​​​ന​​​​മോ തീ​​​​രു​​​​ന്ന​​​​തു വ​​​​രെ മു​​​​ഴു​​​​വ​​​​ൻ ക​​​​ളി​​​​ക്കാ​​​​രും ടീ​​​​മി​​​​നൊ​​​​പ്പം​​ തു​​​​ട​​​​ര​​​​ണം. മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ (ടെ​​​​സ്റ്റ്) മു​​ന്പു ഷെ​​​​ഡ്യൂ​​​​ൾ ചെ​​​​യ്ത​​​​തി​​​​നേ​​​​ക്കാ​​​​ൾ നേ​​ര​​ത്തേ സ​​​​മാ​​​​പി​​​​ച്ചാ​​​​ലും ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​ണ്.

ഈ ​​​​പ​​​​ത്തു മാ​​​​ർ​​​​ഗ​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ലം​​​​ഘി​​​​ച്ചാ​​​​ൽ കർശന ശി​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ക​​​​ളി​​​​ക്കാ​​​​രെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​സി​​​​സി​​​​ഐ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​ലെ​​​​ന്തെ​​​​ങ്കി​​​​ലും ഒ​​​​ഴി​​​​വു​​​​ക​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ സെ​​​​ലക‌്ഷ​​​​ൻ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​നി​​​​ൽ​​​​നി​​​​ന്നും മു​​​​ഖ്യ കോ​​​​ച്ചി​​​​ൽ​​​​നി​​​​ന്നും മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​നു​​​​മ​​​​തി വാ​​​​ങ്ങി​​​​യി​​​​രി​​​​ക്ക​​​​ണം. ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ​​നി​​​​ന്നു വി​​​​ല​​​​ക്കും മാ​​​​ച്ച് ഫീ ​​​​ന​​​​ഷ്ട​​​​വു​​​​മെ​​​​ല്ലാം ഈ ​​​​താ​​​​ര​​​​ങ്ങ​​​​ളെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ബി​​​​സി​​​​സി​​​​ഐ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

പേഴ്സണൽ സ്റ്റാ​​​​ഫു​​​​മാ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കും

ക​​​​ളി​​​​ക്കാ​​​​ർ ത​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം പേ​​​​ഴ്സ​​​​ന​​​​ൽ സ്റ്റാ​​​​ഫു​​​​മാ​​​​രെ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണം വ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​ർ, ഷെ​​​​ഫു​​​​മാ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റു​​​​ക​​​​ൾ, സെ​​​​ക്യൂ​​​​രി​​​​റ്റി എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം ഇ​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടും. ബി​​​​സി​​​​സി​​​​ഐ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​തെ ഇ​​​​നി ഇ​​​​വ​​​​രെ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല.

കു​​​​ടും​​​​ബ​​​​സമേത യാ​​​​ത്ര

ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ഇ​​​​നി യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

45 ദി​​​​വ​​​​സ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള വി​​​​ദേ​​​​ശ പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ടാ​​​​ഴ്ച​​​​യും 45 ദി​​​​വ​​​​സ​​​​ത്തി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള വി​​​​ദേ​​​​ശ പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​രാ​​​​ഴ്ച​​​​യും മാ​​​​ത്ര​​​​മേ ക​​​​ളി​​​​ക്കാ​​​​ർ​​​​ക്കു കു​​​​ടും​​​​ബ​​​​ത്തെ കൂ​​​​ടെ കൂ​​​​ട്ടാ​​​​നാ​​​​കൂ. ഇ​​​​തി​​​​നു​​​​ള്ള ചെ​​​​ല​​​​വും ബി​​​​സി​​​​സി​​​​ഐ​​ത​​​​ന്നെ വ​​​​ഹി​​​​ക്കും.

Related posts

Leave a Comment