മുംബൈ: കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്നിരുന്ന ബിസിസിഐയുടെ മാധ്യമ കരാർ ലേലം സ്റ്റാർ ഇന്ത്യ നേടി. 6138.1 കോടി രൂപയ്ക്കാണ് അഞ്ച് വർഷത്തേക്കുള്ള കരാർ സ്റ്റാർ ഇന്ത്യ നേടിയത്.
അതായത് ഇന്ത്യൻ ടീമിന്റെ ഒരു മത്സരത്തിന് 60.1 കോടി രൂപയാണ് സ്റ്റാർ ഇനി മുടക്കുക. 2012 മുതൽ 2018വരെയുള്ള അവകാശം 430 കോടി രൂപയ്ക്കായിരുന്നു സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. സ്റ്റാർ ഇന്ത്യ, സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യ(എസ്പിഎൻ), റിലയിൻസ് ജിയോ എന്നീ കന്പനികളാണ് ലേലത്തിൽ പങ്കെടുത്തത്.