നടൻ ബാലയും എലിസബത്തും തമ്മിലുള്ള നിരവധി വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഇരുവരും വിവാഹമോചിതരായെന്നും വാർത്തകൾ വരുന്നുണ്ട്. ഇതിനെക്കുറിച്ച് ബാല സ്ഥിരീകരിക്കാത്ത ഒരു വീഡിയോയും പങ്കുവച്ചിരുന്നു.
എന്നാൽ ഇപ്പോൾ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.
താനൊരു സൈക്യാട്രിക് ഡോക്ടാറാണെന്ന വാർത്തകൾ വരുന്നുണ്ടെന്നും എന്നാൽ അങ്ങനെയല്ലെന്നും എലിസബത്ത് പറയുന്നു.
ഡോ എലിസബത്ത് ഉദയൻ എന്ന യുട്യൂബ് ചാനലിലാണ് വ്യക്തിപരമായ കാര്യങ്ങളടക്കം അവർ തുറന്നുപറയുന്നത്.
പലകഥകളും പലരും മെനഞ്ഞെടുക്കുന്നുണ്ടെന്നും എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്നും എലിസബത്ത് പറയുന്നു.
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഭാവനയിൽ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്.
എല്ലാം പോട്ടെ, അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ്. അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാൻ സൈക്യാട്രിസ്റ്റ് ആണെന്ന് പലരും പറയുന്നു, എന്നാൽ അതല്ല സത്യം.
ഞാൻ സൈക്യാട്രി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു എന്നാണ് അടുത്തിടെ വാർത്തകൾ വന്നത്. എന്നാൽ അത് ശരിയല്ല. ഞാൻ സൈക്യാട്രിസ്റ്റോ സൈക്കളോജിസ്റ്റോ അല്ല.
ഞാൻ എംഡി പൂർത്തിയാക്കിയിട്ടില്ല. എംബിബിഎസ് മാത്രമാണ് കഴിഞ്ഞത്. എൻട്രൻസിന് പ്രിപ്പയർ ചെയ്തിരുന്നു. പക്ഷേ എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു.
ഞാൻ മെഡിസിനൽ ഡിപ്പാർട്ട്മെൻരിൽ ജൂനിയർ ഡോക്ടർ ആയിട്ടാണ് ജോലി ചെയ്യുന്നത്. മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ എന്ന് പറഞ്ഞത് ചിലപ്പോൾ കേട്ടപ്പോൾ മെന്റൽ ഡിപ്പാർട്ട്മെന്റ് എന്ന് തെറ്റി കേട്ടതാകാം.’’
എലിസബത്ത് പറഞ്ഞു. പിസിഒഡി എന്ന വിഷയത്തെക്കുറിച്ചാണ് എലിസബത്ത് പിന്നീട് ചാനലിൽ പറയുന്നത്.