സ​ന്തോ​ഷ ജ​ന്മ​ദി​നം കു​ട്ടി​ക്ക്… ക​ള്ള​നെ ക​യ്യോ​ടെ പി​ടി​കൂ​ടി; പി​ന്നാ​ലെ അ​വ​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ത്തി താ​മ​സ​ക്കാ​ർ

രാ​ത്രി​യു​ടെ ഇ​രു​ട്ടി​ന്‍റെ മ​റ പ​റ്റി പ​ല ക​ള്ള​ൻ​മാ​രും മോ​ഷ​ണ​ത്തി​നാ​യി പ​ല ഇ​ട​ങ്ങ​ളി​ലും ക​യ​റാ​റു​ണ്ട്. പി​ടി​ക്ക​പ്പെ​ട്ടാ​ൽ അ​വ​ന് ആ​കാ​വു​ന്ന അ​ട​വു​ക​ളെ​ല്ലാം പ​യ​റ്റി ര​ക്ഷ​പെ​ടാ​ൻ നോ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​തു​പോ​ലെ പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​കു​ന്പോ​ൾ അ​ത്യു​ഗ്ര​ൻ അ​ട​വ് എ​ടു​ത്ത ക​ള്ള​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം.

ക​ഴി​ഞ്ഞ​ദി​വ​സം ന്യൂ​ഡ​ൽ​ഹി​യി​ലെ ഒ​രു റെ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ഒ​രു ക​ള്ള​ൻ ക​യ​റി. എ​ന്നാ​ൽ അ​വ​നെ വ​ള​ഞ്ഞി​ട്ട് എ​ല്ലാ​വ​രും കൂ​ടി പി​ടി​ച്ചു. ര​ക്ഷ​പെ​ടാ​ൻ പ​ല വ​ഴി​ക​ളും നോ​ക്കി​യെ​ങ്കി​ലും ഒ​ന്നി​നും ഫ​ലം ഉ​ണ്ടാ​യി​ല്ല. പെ​ട്ടെ​ന്നാ​ണ് ക​ള്ള​ൻ ഇ​ന്ന് ത​ന്‍റെ പി​റ​ന്നാ​ളാ​ണ്, അ​തോ​ർ​ത്തെ​ങ്കി​ലും ഒ​ന്നു വെ​റു​തേ വി​ടൂ എ​ന്ന് കെ​ഞ്ചി​പ്പ​റ​ഞ്ഞ​ത്. അ​വ​ന്‍റെ ക​ര​ച്ചി​ൽ തീ​രും മു​ൻ​പേ സൊ​സൈ​റ്റി​യി​ലു​ള്ള​വ​ർ അ​താ കേ​ക്കു​മാ​യി എ​ത്തി. 

ഹാ​പ്പി ബെ​ർ​ത്ത്ഡേ ചോ​ർ എ​ന്നാ​ണ് കേ​ക്കി​ൽ എ​ഴു​തി​യ​ത്. ക​ള്ള​നെ​കൊ​ണ്ടു കേ​ക്ക് മു​റി​ച്ചു ശേ​ഷം അ​തി​ൽ ഒ​രു പീ​സ് അ​വ​ന്‍റെ വാ​യി​ലും വ​ച്ചു​കൊ​ടു​ത്തു. കേ​ക്ക് ക​ഴി​ച്ചു തീ​രും മു​ൻ​പേ ക​ള്ള​നു​ള്ള മ​റ്റൊ​രു സ​ർ​പ്രൈ​സും അ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. 

ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സൊ​സൈ​റ്റി​യി​ലു​ള്ള​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​നു ശേ​ഷം ക​ള്ള​നെ കൊ​ണ്ടു​പോ​യി. 

 

Related posts

Leave a Comment