കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ഇന്ന് രാവിലെ കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയാണ് പ്രഖ്യാപനം നടത്തിയത്.
ഇടുക്കി ലോക് സഭാ സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സംഗീതാ വിശ്വനാഥനും മത്സരിക്കും. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് മാത്രമെ സാധിക്കുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 250 രൂപ റബര്‍ അടിസ്ഥാന വില നിശ്ചയിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും തുഷാര്‍ പറഞ്ഞു.
നാലു സീറ്റുകളാണ് ബിഡിജെഎസിന് മുന്നണിയില്‍ ലഭിക്കുക. മാവേലിക്കരയില്‍ ബൈജു കലാശാല, ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണന് എന്നിവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്‍പു നടത്തിയിരുന്നു. എന്‍ഡിഎ മുന്നണിയില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ണമായിട്ടില്ല. കൊല്ലം, വയനാട്, എറണാകുളം സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.