കോട്ടയം: ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് രണ്ടിടങ്ങളിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ചാലക്കുടിയിൽ കെ. എ. ഉണ്ണികൃഷ്ണന് ആണ് സ്ഥാനാര്‍ഥി. മാവേലിക്കരയിൽ ബൈജു കലാശാല മത്സരിക്കും. ഇടുക്കി, കോട്ടയം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. കോട്ടയത്ത് താൻ മത്സരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം, എന്‍എസ്എസ് ആസ്ഥാനത്തെത്തി തുഷാര്‍ വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി. തുഷാര്‍ ജനറല്‍ സെക്രട്ടറിയുമായി അരമണിക്കുറോളം ചര്‍ച്ച നടത്തി. സന്ദര്‍ശനം സൗഹൃദപരമായിരുന്നുവെന്നും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സന്ദര്‍ശനത്തിനു ശേഷം തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.