കൊട്ടാരക്കര: സ്കൂൾ വരാന്തയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ബിയർ കുപ്പികൊണ്ട് മുഖത്ത് അടിച്ചു. നെറ്റിയ്ക്ക് സാരമായി പരിക്കേറ്റ പുത്തൂർ പാങ്ങോട് സ്വാതിയിൽ ശരത് ബാബു(24)വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. പാങ്ങോട് കുഴിക്കലിടവക യുപി സ്കൂളിന്റെ വരാന്തയിൽ ഇരുന്നാണ് പ്രദേശവാസികളായ ചിലർ മദ്യപിച്ചത് ചോദ്യം ചെയ്തപ്പോഴാണ് അക്രമിച്ചതെന്ന് പുത്തൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.