മൃഗശാല സന്ദര്‍ശിക്കാനെത്തുന്നവര്‍ അവിടുത്തെ മൃഗങ്ങളെ ഭക്ഷണം കാട്ടി പ്രകോപിപ്പിക്കുന്നതും കളിപ്പിക്കുന്നതും പതിവാണ്. എന്നാല്‍ മൃഗങ്ങള്‍ക്കും ഇത് ദേഷ്യമുണ്ടാക്കുമെന്ന് നമ്മള് ചിന്തിക്കാറില്ല. എന്നാല്‍ ഇത്തരത്തില്‍ കരടിയെ പ്രകോപിപ്പിച്ച് അപകടത്തില്‍ പെട്ടിരിക്കുകയാണ് തായ്ലന്റിലെ 36-കാരനായ നൈഫും പ്രോമ്രാട്ടീ. കരടിക്കടുത്ത് നിന്ന് ഒരു ബൗളില്‍ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് രസിപ്പിച്ചതാണ് പ്രോമാട്ടീക്ക് വിനയായി തീര്‍ന്നത്. ദേഷ്യം സഹിക്ക വയ്യാതെ കരടി ഇയാളെ ചാടിക്കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ച് കൊണ്ട് പോയി മാന്തിക്കീറുകയായിരുന്നു. എന്നാല്‍ തലനാരിഴയ്ക്ക് ഇയാളുടെ ജീവന് തിരിച്ച് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.
ഈ സംഭവത്തിന്റെ ഹൃദയം ഭേദിക്കുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. തായ്ലന്റിലെ ഫെട്ചാബുന് പ്രവിശ്യയിലെ വാറ്റ് ലുവാന്ഗ് ഫോര്‍ ലാമൈ ടെമ്പിളിലാണ് ഈ സംഭവം അരങ്ങേറിയത്.
ഇവിടുത്തെ സന്യാസിമാര്‍ വളര്‍ത്തുന്ന മൃഗങ്ങളിലൊന്നായ കരടിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. അബോധാവസ്ഥയിലായ ഇയാളുടെ ശരീരത്തില്‍ നിന്നും കരടി മാംസം കടിച്ചെടുക്കുകയും ചെയ്തിരുന്നു. കാലുകളില്‍ ഏന്തി വലിഞ്ഞ് ഇയാള്‍ ഭക്ഷണം കാട്ടി കരടിയെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് കരടി ഇയാളെ കൂട്ടിലേക്ക് വലിച്ചെടുത്തത്. ഇയാളെ മൃഗം ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റ് കാഴ്ചക്കാര്‍ പരിഭ്രമത്തോടെ ഒച്ച വച്ചു.
തുടര്‍ന്ന ദണ്ഡുകള് ഉപയോഗിച്ച ഇയാളുടെ സുഹൃത്തുക്കള്‍ കരടിയെ ഇടിക്കുകയും തണുത്ത ജലം ഒഴിക്കുകയും ചെയ്തതോടെയാണ് കരടി പിന്മാറിയത് ഒരു മിനിറ്റോളം നേരം കരടി പ്രോമാട്ടീയെ കടിക്കുന്നുണ്ട്. ഇവിടെയുള്ള ചില മൃഗങ്ങള്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതിനാല്‍ ഇവ ആക്രമണകാരികളായി മാറാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ പ്രോമാട്ടീയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇദ്ദേഹം സുഖം പ്രാപിച്ച് വരുന്നുണ്ട്. തന്റെ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പ്രോമാട്ടീ ടെമ്പിളിലെത്തിലെത്തിയിരുന്നത്. ഇവിടുത്തെ സന്യാസിമാര്‍ കരടിക്ക് പുറമെ രണ്ട് ഡസനോളം കാട്ടു പന്നികളെയും മറ്റും ഇവിടെ വളര്‍ത്തുന്നുണ്ട്. ഇവിടെയെത്തുന്ന സന്ദര്‍ശകരെ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ അനുവദിക്കാറുണ്ട്. മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടി ടെമ്പിള്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാറുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.