നിലമ്പൂര്‍: തേനെടുക്കുന്നതിനിടയില്ആദിവാസിക്ക് നേരെ കരടിയുടെ ആക്രമണം. നിലമ്പൂർപോത്തുകൽ മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
വലതുകാലിന്റെ തുടയ്ക്ക് സാരമായി മുറിവേറ്റു. ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്കി.ശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് സംഭവം. വെളുത്ത മരത്തിൽ നിന്നും തേൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. കാട്ടുവള്ളിയിൽ പിടിച്ചു മരത്തിനു മുകളിലേക്ക് കയറിയാണ് കരടിയിൽനിന്നും രക്ഷപ്പെട്ടത്.
ചാലക്കുടിയിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങി
ചാലക്കുടി (മേലൂർ): ജനവാസമേഖലയിൽ വെട്ടുകടവ് പാലത്തിനു സമീപം കാട്ടുപോത്തിറങ്ങി. വെട്ടുകടവ് ശാന്തിപുരം പ്രദേശത്ത് പടുതോൾമനയിലാണ് ഇന്നുപുലർച്ചെ കാട്ടുപോത്തിനെ ആദ്യം കണ്ടത്.
ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ഓടി. ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ല.
സംഭവമറിഞ്ഞ് അയ്യമ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ വർഷം കൊരട്ടിയിൽ കണ്ട അതേ കാട്ടുപോത്ത് തന്നെയാണ് ഇതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
പോത്തിനെ കണ്ട് ഭയന്നോടി ബൈക്ക് തട്ടി ഒരു യുവാവിനും യുവതിക്കും പരിക്കേറ്റു. ജനവാസമേഖലയിൽ കാട്ടുപോത്തിനെ കണ്ട് ആളുകൾ ബഹളം വയ്ക്കുന്നതിനെ തുടർന്ന് കാട്ടുപോത്ത് പരിഭ്രാന്തി പടർത്തി പറന്പുകളിലൂടെ ഓടി കൊണ്ടിരിക്കുകയാണ്.