പിറന്നാൾ ആഘോഷത്തിനിടയിൽ അപ്രതീക്ഷിയമായി ആരോങ്കിലും കയറി വന്നാൽ ആരായാലും ഒന്നു ഞെട്ടും. എന്നാൽ ഒരു കരടി വന്നാലോ? ഞെട്ടി വിറച്ചു പോകും.
മെക്സിക്കോയിലെ ചിപിൻക്യൂ ഇക്കോളജിക്കൽ പാർക്കിലെ ഒരു വിനോദ സംഘം നടത്തിയ ജന്മദിനാഘോഷ വിരുന്നിലേക്കാണ് ഒരു കരടി കയറി വന്നത്.
വന്നയുടൻ തന്നെ മേശയിലേക്ക് ചാടി കയറി ആരെയും ശ്രദ്ധിക്കാതെ അവിടെ വെച്ചിരുന്ന ഭക്ഷണം മുഴുവൻ കഴിച്ചു തീർക്കുന്നു. എന്നാൽ കരടി വന്നിരിക്കുന്ന മേശക്കു മറു തലക്കൽ ഒരമ്മയും മകനും ഭയന്ന് വിറച്ച് ഇരിക്കുന്നുണ്ട്. അത് വീഡിയോയില്‍ കാണാം.
മേശപ്പുറത്തുണ്ടായിരുന്ന എൻചിലഡാസ്, സൽസ, ടാക്കോസ്, ഫ്രഞ്ച് ഫ്രൈകൾ തുടങ്ങിയ എല്ലാ ഭക്ഷണവും അകത്താക്കുന്ന വീഡിയോ നിമിഷങ്ഹൾക്കുള്ളിൽ വെെറലായി. ഭക്ഷണവും കഴിച്ച് പൊടിയും തട്ടി കരടി പോയിട്ടും ഞെട്ടൽ മാറാതെ ആ അമ്മ തന്റെ മകനെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.