ന്യൂഡല്‍ഹി: പുതുവര്‍ഷാഘോഷത്തിനിടെ ബിയര്‍ ബോട്ടില്‍ തലയ്ക്കടിച്ച യുവാവ് മരിച്ചു. ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്താണ് സംഭവം. ലുധിയാന സ്വദേശിയായ ദീപക് ടണ്ഠന് എന്ന യുവ വ്യവസായിയാണ് മരിച്ചത്.
ബാറില്‍ മദ്യപിച്ചിരുന്ന ദീപക് ഇവിടെ പാട്ടു വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ബിയര്‍ ബോട്ടില്‍ സ്വന്തം തലയില്‍ അടിച്ചുപൊട്ടിച്ചത്. ഇയാളെ ഉടന്‍തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലായിരുന്നു ദീപക്കെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്കി.
സുഹൃത്തുക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതിനായാണ് ദീപക് ഡല്‍ഹിയിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.