താടിയുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുമെന്ന് പഠനം. താടിയുള്ള പുരുഷന്മാർ ശാരീരികമായും സാമൂഹികമായും കൂടുതൽ ആധിപത്യം കാണിക്കുന്നവരാണ്. അത് ആധിപത്യത്തിന്റെ അടയാളമാണ്.
അതുപോലെ തന്നെ താടി പലപ്പോഴും പുരുഷത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതിനാലൊക്കെ സ്ത്രീകൾക്ക് താടിയുള്ള പുരുഷനോട് കൂടുതൽ ആകർഷണം തോന്നുന്നു എന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള പുരുഷന്മാരുടെ ഗ്രൂമിംഗ് ഉത്പന്ന നിർമാതാക്കളിൽ പ്രശസ്തരായ ബോസ്മാനാണ് പഠനം നടത്തിയത്. അവർ പറയുന്നതനുസരിച്ച്, മുഖത്തിന്റെ സവിശേഷതകൾ എടുത്തു കാണിക്കുന്നതിനും മുഖത്ത് എന്തെങ്കിലും പാടുകളുണ്ടെങ്കിൽ അത് മറയ്ക്കാനും സിനിമാതാരങ്ങളെ ഓർമിപ്പിക്കുന്ന രൂപം നൽകാനും താടി സഹായിക്കുമെന്ന് കരുതപ്പെടുന്നു.
താടിയുള്ള പുരുഷന്മാർ കൂടുതൽ പക്വതയുള്ളവരായി തോന്നിക്കുന്നു. അതും സ്ത്രീകൾക്ക് അവരോട് കൂടുതൽ ആകർഷണം തോന്നാൻ കാരണമായിത്തീരുന്നു എന്നാണ് പഠനത്തിൽ പറയുന്നത്.
ഏതൊരു ബന്ധമാണെങ്കിലും ആളുകൾ തിരയുന്നത് ആത്മവിശ്വാസവും പക്വതയുമാണ്, ആ പക്വത താടിവച്ച പുരുഷന്മാരിൽ ഉണ്ട് എന്നാണ് സ്ത്രീകൾ വിശ്വസിക്കുന്നത്.
ഏറിയ പങ്ക് സ്ത്രീകളും താടി പുരുഷത്വത്തിന്റെ ലക്ഷണമായി കാണുന്നു. അതിനാലാണ് അവർ താടിയുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നത് എന്നും പഠനം പറയുന്നു.