സോഷ്യല്‍ മീഡിയയിലെങ്ങും ഇപ്പോൾ താരം തൃഷയാണ്. അത് ഇപ്പോഴെന്നല്ല.. എപ്പോഴും. വിന്റേജ് ലുക്കില്‍ സുന്ദരിയായിരുന്ന താരം ഇപ്പോള്‍ അതിസുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ തൃഷയെ കണ്ട് സിനിമാലോകം അന്പരന്നു എന്നാണ് വാർത്തകൾ.
അതിശയിപ്പിക്കുന്ന ഭംഗിയാണ് തൃഷയുടെ ലുക്കിനെന്ന് പലരും പറഞ്ഞു. ഐശ്വര്യ റായിക്കൊപ്പം വേദി പങ്കിട്ടപ്പോഴും എല്ലാവരുടെയും കണ്ണ് തൃഷയിലായിരുന്നുവത്രേ.
നീല നിറത്തിലുള്ള ഡിസൈനര്‍ സാരിയണിഞ്ഞാണ് താരം വേദിയിലെത്തിയത്. സില്‍വര്‍ നിറത്തിലുള്ള വര്‍ക്കുകളും എംബ്രോയ്ഡറിയും തൃഷയുടെ ലുക്കിന് മാറ്റുകൂട്ടി.
നീളത്തിലുള്ള സ്ലീവുകളുള്ള ഡീപ് നെക് ബ്ലൗസാണ് ഒപ്പം ധരിച്ചത്. സാരിയുടെ അതുപോലെ തന്നെ സീക്വനുകളും ഫ്ളോറല്‍ പാറ്റേണുകളും ബ്ലൗസിലും കാണാം.
അതിമനോഹരമായ ഒരു ചോക്കര്‍ നെക്ലേസും അതിന് ചേര്‍ന്ന കമ്മലുകളുമാണ് തൃഷ ധരിച്ചിരുന്നത്. തൃഷയുടെ ഈ വരവോടെ തൃഷയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുകയാണ് സൈബർലോകം.
ചോള സാമ്രാജ്യത്തിന്റെ രാജകുമാരിയും ആദിത്യ കരികാലന്റെയും അരുള്‍മൊഴി വര്മന്റെയും സഹോദരിയായ കുന്ദവൈ ദേവി എന്ന കഥാപാത്രത്തെയാണ് തൃഷ പൊന്നിയിന്‍ സെല്‍വനില്‍ അവതരിപ്പിക്കുന്നത്.
ആദ്യഭാഗത്തിലെ പ്രകടനം തന്നെ മികച്ചതാക്കിയ തൃഷയ്ക്ക് രണ്ടാം ഭാഗത്തിലും മികച്ച രംഗങ്ങളാണ് മണിര്തനം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തി അവതരിപ്പിക്കുന്ന വന്ദിയദേവനൊപ്പമുള്ള കുന്ദവൈയുടെ പ്രണയരംഗങ്ങളാണ് ഇതില്‍ പ്രധാനം.
തൃഷയുടെ ആദ്യ കാല സിനിമകളായ, സാമി, ഗില്ലി, മൌനം പേസിയദെ തുടങ്ങിയ സിനിമകളിലെ അതേ ഭംഗി വര്‍ഷങ്ങള്‍ക്കിപ്പുറവും അതിശയകരമായി കാത്തുസൂക്ഷിക്കുകയാണ് താരമെന്നാണ് ആരാധകർ പറയുന്നത്.