കൊച്ചി: സിനിമാതാരങ്ങള്‍ക്ക് അടക്കം കൈമാറാനായി അനധികൃതമായി സൗന്ദര്യവര്‍ധക മരുന്നുകളുമായി എത്തിയ ആള് നെടുമ്പാശേരിയില്‍ പിടിയിൽ. കര്‍ണാടക ഭട്കല് സ്വദേശിയാണ് പിടിയിലായത്. ക്വലാലംപുരിൽ നിന്നാണ് ഇയാള്‍ മരുന്നുകള്‍ കൊണ്ടുവന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്നാണ് ഇയാൾ പറയുന്നത്.
സിനിമാതാരങ്ങള്‍ക്ക് അനധികൃത സൗന്ദര്യവര്‍ധക മരുന്നുകൾ; ഭട്കല് സ്വദേശി കൊച്ചിയിൽ പിടിയിൽ
