
നെടുങ്കണ്ടം: ഒരു മദ്യകുപ്പിപോലും വിൽപ്പന നടക്കാതെ തൂക്കുപാലം ബിവറേജ് കോർപ്പറേഷൻ ഒൗട്ട്ലെറ്റ്. കേരളത്തിൽ മദ്യ വിൽപ്പന വ്യാഴാഴ്ച മുതലാണ് പുനരാംഭിച്ചത്.
ആദ്യദിനത്തിൽ ഇവിടെ നിന്നും മൂന്ന് പേർ മാത്രമാണ് മദ്യം വാങ്ങിയത്. രണ്ടാംദിവസമായ ഇന്നലെ യാതൊരു കച്ചവടവും നടന്നില്ല. ബെവ്ക്യു ആപ് വഴി ബുക്ക് ചെയ്യുന്ന മദ്യം ബുക്ക് ചെയ്യുന്ന ഒൗട്ട്ലെറ്റിൽ നിന്നാണ് പിന്നീട് വാങ്ങുന്നത്.
ഇത്തരത്തിൽ ബുക്ക് ചെയ്ത് ഒരാൾപോലും മദ്യം വാങ്ങാൻ തൂക്കുപാലം ബിവറേജ് കോർപ്പറേഷൻ ഒൗട്ട്ലെറ്റിലെത്തിയില്ല. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ബിവറേജ് കോർപ്പറേഷന് നൽകിയതായി മാനേജർ പറഞ്ഞു.