കു​ഞ്ഞി​ക്കു​രു​ന്നു​ക​ൾ ഇ​നി സു​ഖ​മാ​യി ഉ​റ​ങ്ങ​ട്ടെ: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കു മെ​ത്ത വി​ത​ര​ണം​ചെ​യ്തു

കാ​യം​കു​ളം : എം​എ​ൽഎ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ നി​ന്നും 5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ 223 അങ്കണ​വാ​ടി​ക​ളി​ലെ 1981 കു​ട്ടി​ക​ൾ​ക്കാ​യി വാ​ങ്ങി​യ 628 ക​യ​ർ മെ​ത്ത​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം അ​ഡ്വ.​യു.​പ്ര​തി​ഭ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​ശ​ശി​ക​ല, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്.​ര​ജ​നി, മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഡി. ​അം​ബു​ജാ​ക്ഷി, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ദാ​സ്, ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ൻ, ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ക്കു​റു​പ്പ്, പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ ഉ​ഷ, ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ നാ​യ​ർ, ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ. ​ത​മ്പി, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർമാ​രാ​യ കെ.​ടി.​ഷീ​ബ , സാ​ഹി​നി, സി.​ബീ​ന, ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment