ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വാര്‍ഡില്‍ മൂട്ട ശല്യത്തെത്തുടര്‍ന്ന് രോഗികളെ മറ്റൊരു വാര്‍ഡിലേക്കു മാറ്റി.
ആസാം സ്വദേശിനിയും ഏറ്റുമാനൂരില്‍ വാടകയ്ക്കു താമസിക്കുന്ന 21 കാരിയെയടക്കം എല്ലാവരെയും മാറ്റി. ശനിയാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവരെ ഗൈനക്കോളജി പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ നേരം പുലര്‍ന്നപ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മൂട്ടകടിയേറ്റു നീരുവച്ചു. ശരീരമാകെ തടിച്ച പാടുകള്‍ കാണുകയും ചൊറിച്ചില്‍ എടുക്കുകയും ചെയ്തിട്ടും എന്താണു സംഭവിച്ചതെന്നു യുവതിക്ക് അറിയില്ലായിരുന്നു.
ഇവര്‍ കരഞ്ഞുകൊണ്ടു ശരീരം ചൊറിയുന്നതു ശ്രദ്ധിച്ച വാര്‍ഡിലെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാര്‍ യുവതിയുടെ അടുത്തുവന്നു നോക്കിയപ്പോഴാണ് മൂട്ടകടിയേറ്റതാണെന്നു മനസിലായത്.
തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയും രോഗികളെ മറ്റൊരു വാര്‍ഡിലേക്കു മാറ്റുകയും ചെയ്തു.