ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ മധുവിധു ആഘോഷിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവരാണ് യുവദമ്പതികള്‍. എന്നാല്‍ ഇത്തരം യാത്രകളില്‍ ആരും കാണാത്ത പല ചതിക്കുഴികളുമുണ്ട്. ഇത്തരത്തില്‍ ഒരു ചതിക്കുഴിയില്‍ വീണ വിദേശ മലയാളികളായ യുവദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പറന്നു നടക്കുന്നത്. യുവമിഥുനങ്ങളുടെ കിടപ്പറ രംഗങ്ങളാണ് ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. സംഭവം ഒന്നുമറിയാതെ ബ്രിട്ടനിലേക്ക് മടങ്ങിയ ദമ്പതികള്‍ ഇതുവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല എന്നാണു വിവരം.
ദമ്പതികള്‍ അറിയാതെ അവരുടെ കിടപ്പറയിലും ബാത്ത്‌റൂമിലും ക്യാമറ ഫിറ്റ് ചെയ്താണ് രംഗങ്ങള്‍ എടുത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബ്രിട്ടിഷ് യുവതിക്കു വഞ്ചിവീട് യാത്രയ്ക്കിടയിലുണ്ടായത്. സംഭവം ലോകമാകെ നിമിഷങ്ങള്‍ കൊണ്ട് അറിഞ്ഞു. മസാജ് ചെയ്തു തരാം എന്ന പേരില്‍ യുവതിയെ വഞ്ചി വീട്ടില്‍ കയറ്റി ജീവനകാരന്‍ പീഡിപ്പിക്കുകയായിരുന്നു. പരാതി ബ്രിട്ടിഷ് എംബസിയിലാണു യുവതി അറിയിച്ചത്. എംബസിയില്‍ നിന്നു കേന്ദ്രമന്ത്രിക്കും തുടര്‍ന്നു മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും റിപ്പോര്‍ട്ട് നീങ്ങി. വിദേശീയര്‍ക്കു നേരെയുണ്ടാകുന്ന ഓരോ അതിക്രമവും മോശം ഇടപെടലും ലോക ടൂറിസം ഭൂപടത്തിലെ നമ്മുടെ നാടിന്റെ നിലവാരം ഇടിച്ചുതാഴ്ത്തും. അവര്‍ സ്വസ്ഥമായി നടക്കണം വിദേശീയരും തദ്ദേശീയരുമായ ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് ആലപ്പുഴ നഗരത്തില്‍ ദിനംതോറുമെത്തുന്നത്.