തേനീച്ചയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു; മുത്തശി ചികിത്സയിൽ

തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലും ആ​റും വ​യ​സു​ള്ള ര​ണ്ട് ആൺകു​ട്ടി​ക​ൾ മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ത്ത​ശ്ശി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കെ​യാ​ണ് കു​ട്ടി​ക​ൾ മ​രി​ക്കു​ന്ന​ത്. 

യു​പി​യി​ലെ മ​ങ്കാ​പൂ​ർ മേ​ഖ​ല​യി​ലെ മ​ദ്‌​നാ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഉ​ത്ത​മ  ത​ന്‍റെ പേ​ര​ക്കു​ട്ടി​ക​ളാ​യ യു​ഗ്, യോ​ഗേ​ഷ് എ​ന്നി​വ​രോ​ടൊ​പ്പം പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

തേ​നീ​ച്ച​ക്കൂ​ട്ടം അ​വ​രെ ആ​ക്ര​മി​ച്ച​താ​യി പ്രാ​ദേ​ശി​ക എ​സ്എ​ച്ച്ഒ സു​ധീ​ർ കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. എ​ല്ലാ​വ​രേ​യും ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു, അ​വി​ടെ വ​ച്ചാ​ണ് യു​ഗ് മ​രി​ച്ച​ത്.

യോ​ഗേ​ഷി​നെ​യും ഉ​ത്ത​മ​യെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ യോ​ഗേ​ഷും മ​രി​ച്ചി​രു​ന്നു. ഉ​ത്ത​മ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment