ചാവക്കാട്: യൂത്ത് കോണ്‍ഗ്രസിനു വേണ്ടി ബീഫ് വിൽപ്പന നടത്തിയ അറവുകാരനു ഭീഷണി. ബി ജെപി കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമായി. പോലീസ് ഇവരെ ശാന്തരാക്കി.ഞായറാഴ്ച മുതുവട്ടൂർ സെന്ററിലാണ് സംഭവം. അറവുകാരനായ ഹനീഫയിൽ നിന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ നാലു കൊറു ബീഫ് സമരത്തിന്റെ ഭാഗമായി വാങ്ങിയത്. ഹനീഫ തന്നെയാണ് സമരക്കാർക്കായി മുതുവട്ടൂർ സെന്ററിൽ താൽക്കാലിക സ്ഥലത്ത് കൊറുകൾ നാത്തിയത്.
കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്ത്വത്തിൽ വില കുറച്ചായിരുന്നു കച്ചവടം. കച്ചവടം തുടങ്ങിയ സമയം തന്നെ ഗുരുവായൂർ പോലീസെത്തി ബീഫ് കച്ചവടത്തിനെതിരെ ബിജെപി പരാതി തന്നിട്ടുണ്ടനും കച്ചവടം നിറുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അതിനു കഴിയില്ലന്നും നിർബന്ധമെങ്കിൽ പ്രവർത്തകരെ അറസ്റ്റുചെയ്ത് കേസെടുത്തോളാനും നേതാക്കൾ പറഞ്ഞതോടെ പോലീസ് പിൻവാങ്ങി. ഇതിനിടെ ബിജെപി നേതാക്കളും മറ്റും ഇതുവഴി സഞ്ചരിച്ചിരുന്നു.
കച്ചവടം കഴിഞ്ഞു അറവുകാർ തിരിച്ചു പോകുന്പോഴാണ് തടഞ്ഞു നിറുത്തി ഹനീഫയെ ഭീഷണിപ്പെടുത്തിയത്. ഇതോടെ കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഇരു വിഭാഗവും വാക്കേറ്റവും വെല്ലുവിളികളുയർത്തി. പോലീസ് സ്ഥലത്തെത്തി ശാന്തരാക്കി ഇരു വിഭാഗത്തെയും പിരിച്ചു വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പോലീസ് സംഭവങ്ങൾ വീക്ഷിച്ചു വരുന്നു.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആർ.രവികുമാർ, എച്ച്.എം. നൗഫൽ തബ്ഷീർ ഫവാസ്. സൈസണ്‍ മാറോക്കി,ജോബി സത്താർ, കെ.വി.ബദറുദ്ധീൻ.അക്ബർ കോനോത്ത്, അനീഷ് പാലയൂർ മനോഹരൻ, റാഫി എന്നിവർ ബീഫ് കച്ചവടത്തിന് നേത്യത്വം നൽകി.