
ലക്നോ: ഉത്തർപ്രദേശിൽ ബീഫ് വിറ്റതിന് ദന്പതികൾ അറസ്റ്റിൽ. ഷാംലി ജില്ലയിലെ ചോസാന പട്ടണത്തിലാണ് സംഭവം.ബുധനാഴ്ച ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പശുക്കടത്ത് ആരോപിച്ചും കശാപ്പ് ആരോപിച്ചുമാണ് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.